Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന മൈക്കിൾ ഷൂമാക്കറെ കാണാൻ ലോകത്തിന് വീണ്ടും ഭാഗ്യം ഉണ്ടാവുമോ? പാരീസിലെ സ്റ്റെം സെൽ തെറാപ്പി വഴി മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കോമ വിട്ടെണീറ്റ ഷൂമാക്കർ തിരിച്ചറിയാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്ത്

പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന മൈക്കിൾ ഷൂമാക്കറെ കാണാൻ ലോകത്തിന് വീണ്ടും ഭാഗ്യം ഉണ്ടാവുമോ? പാരീസിലെ സ്റ്റെം സെൽ തെറാപ്പി വഴി മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കോമ വിട്ടെണീറ്റ ഷൂമാക്കർ തിരിച്ചറിയാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ജർമനിയുടെ മുൻ ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിന് പിന്നാലെ പുറത്തെത്തുന്നത് നല്ല വാർത്തകർ. അഞ്ച് വർഷം മുമ്പ് ആൽപ്സ് പർവതനിരയിലുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഷുമാക്കറെ കോശങ്ങളുടെ വിദഗ്ധ ചികിത്സയ്ക്കായാണ് പാരീസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാധകരേറെയുള്ള അദ്ദേഹത്തിന് രഹസ്യമായാണ് ചികിത്സനൽകുന്നത്.എന്നാൽ ഈ വിവരം ലീ പാരീസീൻ ന്യൂസ് പേപ്പർ പുറത്തുവിടുകയായിരുന്നു.പാരിസ് ആശുപത്രിയിൽ സ്റ്റെം സെൽ തെറാപ്പിക്ക് വിധേയനായ മൈക്കൽ ഷൂമാക്കർ ഇപ്പോൾ 'കോൺഷ്യസ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം തിരിച്ചറിയാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട. മുൻ എഫ് 1 ബോസ് ജീൻ ടോഡ് 45 മിനിറ്റ് അദ്ദേഹത്തെ സന്ദർശിച്ചു.

ഏഴുതവണ ഫോർമുല വൺ ചാമ്പ്യനൊയ 50 കാരനായ ഷൂമാക്കർ സ്റ്റെം സെല്ലുകളുടെ ചികിത്സ ഫലം കണ്ടു തുടങ്ങിയെന്നാണ് വിവരം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു നഴ്‌സ് ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ ഷൂമിയെ പാരീസിലെ ജോർജ് പോംപിഡോ ആശുപത്രിയിൽ വ്യാജപേരിൽ അഡ്‌മിറ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോർട്ടു ചെയ്തത്. ഷൂമിയുടെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്.ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷുമാക്കറിന് 50 വയസ് പൂർത്തിയായത്. ആൽപ്സ് നിരകളിൽ സ്‌കേറ്റിങ് ചെയ്യുന്നതിനിടെ തലയടിച്ച് വീണ ഷുമാക്കറിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അന്ന് മുതൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്.

സ്‌ട്രെച്ചറിൽ ഇയാളെ ആശുപത്രി കെട്ടിടത്തിലേക്ക് കൊണ്ടുവന്നതായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്തത്. മുഖവും ശരീരവും അപരിചിതരിൽ നിന്ന് അകറ്റി നിർത്താൻ ടവൽകൊണ്ട് മറച്ചിരുന്നു. ആംബുലൻസിൽ നിന്ന് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ പത്തോളം ആളുകൾ ഉണ്ടായിരുന്നതായും പത്രം തുടരുന്നു. വൈദ്യലോകം കൈവിട്ട ഷൂമാക്കറെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

ഷൂമാക്കറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രശസ്ത കാർഡിയാക് സർജൻ പ്രഫ. ഫിലിപ്പ് മെനാഷെ (69) ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കായുള്ള സെൽ തെറാപ്പിയിൽ സ്‌പെഷലിസ്റ്റാണ് മെനാഷെ. 2014 ൽ, അപരിചിതമായ രോഗിയുടെ ഹൃദയത്തിൽ അപരിചിത ഭ്രൂണ മൂലകോശങ്ങൾ പറിച്ചുനട്ട ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാണ് ഡോ. മനാഷെ. ഷൂമാക്കർ വളരെക്കാലമായി സ്റ്റെം സെൽ ഇൻഫ്യൂഷൻ സ്വീകരിക്കുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

2013 ഡിസംബർ 29 ന് ആൽപ്‌സിലെ സ്‌കീയിങ് റിസോർട്ടായ മെറിബെൽ എന്ന സ്ഥലത്താണ് സ്‌കീയിംഗിനിടെ ഷൂമാക്കർക്ക് അപകടമുണ്ടാവുകയും അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തത്. തുടക്കത്തിൽ മാരകമായ അപകടത്തിലായ ഷൂമി ഇപ്പോഴും കോമയിലാണ്. പുനരധിവാസത്തിനും കൂടുതൽ കെയറിനുമായി അദ്ദേഹം ഗ്രാന്റിലെ (സ്വിറ്റ്‌സർലൻഡ്) വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP