Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിന്നോട്ട് ഓടി അതിർത്തിവരയ്ക്ക് മുകളിലൂടെ പറന്നൊരു ക്യാച്ചെടുപ്പ്; അടുത്ത കാലത്ത് കണ്ട ഏറ്റവും മിക ക്യാച്ചെന്ന് ആരാധകർ; മുഷ്താഖ് അലി ട്രോഫിയിൽ റിതുരാജ് ഗെയ്ക് വാദിന്റെ ബൗണ്ടറി ലൈൻ അത്ഭുതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; യുവതാരത്തിന്റെ പ്രകടനത്തിൽ അന്തംവിട്ട് ബ്രോഡ്

പിന്നോട്ട് ഓടി അതിർത്തിവരയ്ക്ക് മുകളിലൂടെ പറന്നൊരു ക്യാച്ചെടുപ്പ്; അടുത്ത കാലത്ത് കണ്ട ഏറ്റവും മിക ക്യാച്ചെന്ന് ആരാധകർ; മുഷ്താഖ് അലി ട്രോഫിയിൽ റിതുരാജ് ഗെയ്ക് വാദിന്റെ ബൗണ്ടറി ലൈൻ അത്ഭുതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; യുവതാരത്തിന്റെ പ്രകടനത്തിൽ അന്തംവിട്ട് ബ്രോഡ്

മറുനാടൻ ഡെസ്‌ക്‌

മഹാരാഷ്ട്രയുടെ ഫീൾഡർ റിതുരാജ് ഗെയ്ക് വാദിന്റെ അത്ഭുത ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ റെയിൽവെ താരത്തിനെ പുറത്താക്കാൻ എടുത്ത ബൗണ്ടറി ലൈൻ സാഹസിക ക്യാച്ചാണ് തരംഗമായത്.

റെയിൽവെയുടെ മൻജീത് സിങ് ഉയർത്തിയടിച്ച പന്ത് എല്ലാവരും സിക്‌സ് എന്നുറപ്പിച്ചിരിക്കെയാണ് റിതു രാജിന്റെ സാഹസികമായ ക്യാച്ച്. പന്ത് കൈപിടിയിലൊതുക്കിയ റിതുരാജ് അതിർത്തി വര കടക്കും മുൻപ് സഹകളിക്കാരന് എറിഞ്ഞു കൊടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന ബോളിലായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് അടക്കം ക്യാച്ച് കണ്ടു അന്തം വിട്ട് ഇരിക്കുയാണ്. താരം ട്വിറ്ററിൽ അത്ഭുത ക്യാച്ചിന്റെ വീഡിയോ ട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ക്യാച്ചുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് അടുത്ത കാലത്തെ മികച്ച ക്യാച്ചെന്നാണ് ആരാധകരുടെ പക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP