Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിൽ ജലനിരപ്പ് 2370.42 അടി കവിഞ്ഞു; ചെറുതോണി അണക്കെട്ടിലെ ഷട്ടർ ഉയർത്തി പരിശോധന

ഇടുക്കിയിൽ ജലനിരപ്പ് 2370.42 അടി കവിഞ്ഞു; ചെറുതോണി അണക്കെട്ടിലെ ഷട്ടർ ഉയർത്തി പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2370.42 അടി കവിഞ്ഞു. ഇതോടെ, ചെറുതോണി അണക്കെട്ടിലെ ഷട്ടർ ഉയർത്തി പരിശോധന നടത്തി. വൈദ്യുതി ബോർഡിന്റെ നിർദേശപ്രകാരം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയർത്തി പരിശോധന നടത്തിയത്. റബർ ബീഡിങ്, ലീക്ക് എന്നിവ പരിശോധിച്ച് ഷട്ടറിനും ബന്ധിപ്പിച്ചിരിക്കുന്ന വടത്തിനും ഗ്രീസ് ഇട്ട് അറ്റകുറ്റപ്പണികൾ നടത്തി.

സമുദ്ര നിരപ്പിൽ നിന്നും പരമാവധി 2403 അടി വരെ വെള്ളം ശേഖരിക്കാവുന്ന അണക്കെട്ടിൽ 2370 അടിക്കു മുകളിൽ വെള്ളം ഉയർന്നാൽ മാത്രമാണ് ഷട്ടർ തുറന്ന് പരിശോധന. നിലവിലെ സാഹചര്യത്തിൽ തുലാവർഷം കനത്താൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരും. ഇങ്ങനെ വന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന പ്രതീക്ഷയിലാണ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന ക്ഷമത ഉറപ്പു വരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP