Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹ്യ ബന്ധം ശക്തമാക്കി ആത്മഹത്യയെ പ്രതിരോധിക്കുക. ഫാദർ രഞ്ജി കെ. ജോർജ്

സാമൂഹ്യ ബന്ധം ശക്തമാക്കി ആത്മഹത്യയെ പ്രതിരോധിക്കുക. ഫാദർ രഞ്ജി കെ. ജോർജ്

സ്വന്തം ലേഖകൻ

ദോഹ. മനുഷ്യൻ സാമൂഹ്യ ജീവിയാണെന്നും സാമൂഹ്യ ബന്ധം ശക്തമാക്കി ആത്മഹത്യയെ പ്രതിരോധിക്കണമെന്നും ഖത്തറിലെ സി. എസ്. ഐ. പള്ളി വികാരി ഫാദർ രെൻജി കെ. ജോർജ് അഭിപ്രായപ്പെട്ടു. ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മീഡിയ പൽും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്നങ്ങളേയും ബുദ്ധിമുട്ടുകളേയും ക്ഷമയോടെ നേരിടണമെന്നും ഏത് പ്രതിസന്ധിയിലും സഹജീവിക്ക് കരുത്തായി താനുണ്ടെന്ന വികാരമാണ് ഓരോരുത്തരും സൃഷ്ടിക്കേണ്ടത്. ഈ വികാരം സാമൂഹ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കും. നിങ്ങൾക്ക് ഞാനും എനിക്ക് നിങ്ങളുമാണുള്ളതെന്ന ചിന്തയാണ് സമൂഹത്തിൽ വളർന്ന് വരേണ്ടത്. അമൂല്യമായ ജീവിതം ദൈവത്തിന്റെ ദാനമാണെന്നും അത് അവസാനിപ്പിക്കുവാൻ മറ്റാർക്കും അവകാശമനില്ലെന്നും ഫാദർ പറഞ്ഞു. ജീവിതത്തിലെ പ്രയാസങ്ങളെ സുഹൃത്തുക്കളുമായും കുടുംബവുമായുമൊക്കെ പങ്കുവെക്കുകയാണ് ആത്മഹത്യ പ്രതിരോധത്തിന്റെ കാര്യക്ഷമമായ മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പ്രതീകമായി മെഴുകുതിരി തെളിയിച്ചാണ് പരിപാടി തുടങ്ങിയത്.ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എൻ. ബാബുരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹവും സൗഹൃദവുമാണ് മനുഷ്യജീവിതത്തിന്റെ ചാലക ശക്തിയെന്നും ഈ വികാരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം സജീവമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ പ്രതിരോധത്തിന്റെ കൈപുസ്തകം അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ സിയാദ് ഉസ്മാന് ആദ്യ പ്രതി നൽകി അദ്ദേഹം പ്രകാശനം ചെയ്തു.നീരജ് ഫൗണ്ടേഷൻ, ഖത്തർ ടെക് കമ്പനി എന്നിവരുടെ ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ പരിഗണിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ അഭിനന്ദന സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. നീരജ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് ഫിലിപ്പ്, ഖത്തർ ടെക് കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.

കൾചറൽ ഫോറം പ്രസിണ്ടഡും മാധ്യമ പ്രവർത്തകനുമായ ഡോ. താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയ ആമൂല്യ വികാരങ്ങൾ നഷ്ടപ്പെടുന്ന സമൂഹങ്ങളിലാണ ് ആത്മഹത്യകൾ പെരുകുന്നതെന്നും ഇത്തരം ഉദാത്ത വികാരങ്ങളെ തിരികെ കൊണ്ടുവന്നാണ് ആത്മഹത്യപോലുള്ള സാമൂഹ്യ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥകാരൻ ഡോ. കെ.സി. സാബു, സാമൂഹ്യ പ്രവർത്തകൻ അഡ്വ. ജാഫർഖാൻ കേച്ചേരി എന്നിവർ സംസാരിച്ചു.മീഡിയ പ്ളസ് സി. ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP