Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോകത്തെ ഏറ്റവും മികച്ച സർവകലാശാല ഓക്സ്ഫോർഡും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കേംബ്രിഡ്ജും തന്നെ; ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ മുമ്പിൽ ഐഐടികളും ജെഎൻയുവും ഒപ്പം 601ാം റാങ്ക് പങ്കിട്ട് കൊച്ചിയിലെ അമൃത വിശ്വ വിദ്യാപീഠവും; ലോകത്തെ ഏറ്റവും നല്ല സർവകലാശാലകളെ അറിയാം

ലോകത്തെ ഏറ്റവും മികച്ച സർവകലാശാല ഓക്സ്ഫോർഡും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കേംബ്രിഡ്ജും തന്നെ; ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ മുമ്പിൽ ഐഐടികളും ജെഎൻയുവും ഒപ്പം 601ാം റാങ്ക് പങ്കിട്ട് കൊച്ചിയിലെ അമൃത വിശ്വ വിദ്യാപീഠവും; ലോകത്തെ ഏറ്റവും നല്ല സർവകലാശാലകളെ അറിയാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ടൈംസ് ഹയർ എഡ്യുക്കേഷൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിൽ കേംബ്രിഡ്ജ് സർവകലാശാല രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് ലണ്ടനിലെ ഇംപീരിയൽ കോളജും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ യുകെയിലെ നിരവധി പ്രശസ്ത സർവകലാശാലകൾ റാങ്കിംഗിന് പുറത്താവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ മുമ്പിൽ ഐഐടികളും ജെഎൻയുവും ഒപ്പം 601ാം റാങ്ക് പങ്കിട്ട് കൊച്ചിയിലെ അമൃത വിശ്വ വിദ്യാപീഠവും സ്ഥാനം പിടിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും നല്ല സർവകലാശാലകളെ അറിയാൻ ഈ റാങ്കിങ് ഉപയോഗപ്പെടും.

മികച്ച സർവകലാശാലകളാകാൻ ഏഷ്യയിലെയും യുഎസിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ കടുത്ത മത്സരമാണ് അരങ്ങേറിയിരിക്കുന്നത്. ലോകത്തിലെ മികച്ച 200 യൂണിവേഴ്സിറ്റികൾക്കിടയിൽ ബ്രിട്ടനിലെ 28 മുൻനിര യൂണിവേഴ്സിറ്റികളിൽ 18 എണ്ണവും സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം 14ാം റാങ്കിലുണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഈ പ്രാവശ്യം 15ാം റാങ്കിലേക്ക് താഴ്ന്നിരിക്കുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് കഴിഞ്ഞ വർഷത്തെ 26ാം റാങ്കിൽ നിന്നും ഈ വർഷം 27ാം റാങ്കിലേക്കാണ് താഴ്ന്നിരിക്കുന്നത്.

ഇതു പോലെ തന്നെ യൂണിവേഴ്സിറ്റി ഓഫ് എഡിൻ ബർഗും ഒരു സ്ഥാനം താഴ്ന്ന് നിലവിൽ 30ാം റാങ്കിലെത്തിയിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ പത്ത് സർവകലാശാലകളിലും 20 സർവകലാശാലകളിലും യുഎസിലെ നിരവധി സ്ഥാപനങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത് പ്രകാരം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രാജ്യത്തെ അഞ്ചാം സ്ഥാനത്ത് നിന്നും രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. യുഎസിലെ സ്റ്റാൻഫോർഡ് ലോകത്തിലെ നാലാം റാങ്കിലെത്തിയിരിക്കുന്നു. അതു പോലെ തന്നെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഞ്ചാം സ്ഥാനത്തും പ്രിൻസ്ടൺ ആറാം സ്ഥാനത്തും ഹാർവാർഡ് ഏഴാം സ്ഥാനത്തും യാലെ എട്ടാ ംസ്ഥാനത്തും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ഒമ്പതാം സ്ഥാനത്തുമെത്തിച്ചേർന്നിരിക്കുന്നു.

മൊത്തത്തിൽ ആദ്യത്തെ പത്ത് സർവകലാശാലകളിൽ യുഎസിന്റെതായി ഏഴെണ്ണമാണുള്ളത്. ടോപ് 20ൽ 14 യുഎസ് യൂണിവേഴ്സിറ്റികളുണ്ട്. ആദ്യത്തെ 200 യൂണിവേഴ്സിറ്റികളിൽ 60ഉം യുഎസിലാണ്. യൂറോപ്യൻ സർവകലാശാലകളുമായി മത്സരിച്ച് ഏഷ്യൻ സർവകലാശാലകൾ മുൻപന്തിയിലേക്ക് കുതിക്കുന്ന പ്രവണത ഈ വർഷവും തുടരുന്നു. നിലവിൽ ആദ്യത്തെ 200 സർവകലാശാലകളിൽ 24 എണ്ണം ഏഷ്യയിൽ നിന്നായിരുന്നു. നേരത്തെ ഇത് വെറും രണ്ടെണ്ണമായിരുന്നു. 2012ന് ശേഷം ലോകത്തിലെ ആദ്യത്തെ 300 മികച്ച സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നും പ്രാതിധ്യമില്ലെന്നത് ഈ വർഷത്തെ റാങ്കിംഗിന്റെ പ്രത്യേകതയാണ്.

എന്നാൽ മൊത്തം എൻട്രികളുടെ കാര്യത്തിൽ 2018ലെ 49ൽ നിന്നും ഈ വർഷം 56 ആയാണ് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. 350ാം റാങ്കിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാല. ടോപ്പ് 500ൽ മൊത്തം ആറ് ഇന്ത്യൻ യൂണിവേഴ്സിറ്റികളുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇത് വെറും അഞ്ച് സർവകലാശാലകളായിരുന്നു.92 രാജ്യങ്ങളിൽ നിന്നുള്ള 1300 യൂണിവേഴ്സിറ്റികളാണ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളുടെ പ്രാതിനിധ്യത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.ഐഐടി റോപാർ ഇന്ത്യൻ സർവകലാശാലകളിൽ രണ്ടാം സ്ഥാനത്താണ്. ഐഐടി ഇന്റോർ, ഐഐടി ബോംബേ, ഐഐടി ഡൽഹി,ഐഐടി ഖരഗ്പൂർ എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP