Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡിപ്പിച്ച യുവാവിനൊപ്പം 16കാരി ഒളിച്ചോടിയത് വീട്ടുകാർക്ക് വിഷം നൽകിയ ശേഷം; അമ്മയും സഹോദരന്മാരും സഹോദരിമാരും ഉൾപ്പടെ ഏഴുപേർ ആശുപത്രിയിൽ; സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരം; വീട്ടുകാർ ഭക്ഷണത്തിൽ വിഷം ചേർത്തു നൽകി ഒളിച്ചോടിയത് കാമുകൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ; പിടിയിലായ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു

പീഡിപ്പിച്ച യുവാവിനൊപ്പം 16കാരി ഒളിച്ചോടിയത് വീട്ടുകാർക്ക് വിഷം നൽകിയ ശേഷം; അമ്മയും സഹോദരന്മാരും സഹോദരിമാരും ഉൾപ്പടെ ഏഴുപേർ ആശുപത്രിയിൽ; സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരം; വീട്ടുകാർ ഭക്ഷണത്തിൽ വിഷം ചേർത്തു നൽകി ഒളിച്ചോടിയത് കാമുകൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ; പിടിയിലായ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു

മറുനാടൻ ഡെസ്‌ക്‌

ബറേലി: ഭക്ഷണത്തിൽ വിഷം കലർത്തി വീട്ടുകാരെ മയക്കിക്കിടത്തി 16കാരി കാമുകനൊപ്പം ഒളിച്ചോടി.പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ കൂടെയാണ് പെൺകുട്ടി ഒളിച്ചോടിയത്.വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴുപേരെ ആശുപത്രിയിലെത്തിച്ചു.പെൺകുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാർ, രണ്ട് സഹോദരന്മാർ, സഹോദര ഭാര്യ, സഹോദരന്റെ മകൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമാണ്.

മൊറാദാബാദ് ജില്ലയിലെ മൈനേതേർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെയും യുവാവിനെയും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം പൊലീസിനോട് ഏറ്റുപറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെൺകുട്ടിയുമായി വീണ്ടും അടുത്തത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അരവിന്ദ് കുമാർ എന്ന യുവാവിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും രേഖകൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 2018 ഡിസംബറിലാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന്റെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ച് അടുപ്പത്തിലായി. ബന്ധത്തെ എതിർത്ത സഹോദരനെ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP