Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോൾഫ് ക്ലബ് വമ്പന്മാരുടെ കുടുംബസ്വത്തോ? മദ്യപിക്കാനും ഉല്ലസിക്കാനുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഗോൾഫ് ക്ലബിനെ കൈപ്പിടിയിൽ ഒതുക്കിയത് തന്ത്രപരമായി; ഗോൾഫിനെ ജനകീയമാക്കുമെന്ന വാഗ്ദാനത്തോടെ സർക്കാരിൽ നിന്നും 25.83 ഏക്കർ സ്ഥലവും ക്ലബും സ്പോർടസ് അഥോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു; സുരേഷ് ഗോപിയുടെ പരാതിയിൽ ഉദ്യോഗസ്ഥനെ മാറ്റി പകരം അഴിമതി ആരോപണം നേരിടുന്ന ടെന്നീസ് കോച്ചിനെ പ്രതിഷ്ഠിച്ചു; ഗോൾഫ് ക്ലബിന്റെ മറവിലെ കള്ളക്കളികൾ ഇങ്ങനെ

ഗോൾഫ് ക്ലബ് വമ്പന്മാരുടെ കുടുംബസ്വത്തോ? മദ്യപിക്കാനും ഉല്ലസിക്കാനുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഗോൾഫ് ക്ലബിനെ കൈപ്പിടിയിൽ ഒതുക്കിയത് തന്ത്രപരമായി; ഗോൾഫിനെ ജനകീയമാക്കുമെന്ന വാഗ്ദാനത്തോടെ സർക്കാരിൽ നിന്നും 25.83 ഏക്കർ സ്ഥലവും ക്ലബും സ്പോർടസ് അഥോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു; സുരേഷ് ഗോപിയുടെ പരാതിയിൽ ഉദ്യോഗസ്ഥനെ മാറ്റി പകരം അഴിമതി ആരോപണം നേരിടുന്ന ടെന്നീസ് കോച്ചിനെ പ്രതിഷ്ഠിച്ചു; ഗോൾഫ് ക്ലബിന്റെ മറവിലെ കള്ളക്കളികൾ ഇങ്ങനെ

വിനയചന്ദ്രൻ

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയപോരാട്ടത്തിനൊടുവിൽ സർക്കാർ പിടിച്ചെടുത്ത കവടിയാർ ഗോൾഫ് ക്ലബ് പൂർണമായും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഒരുകൂട്ടം ഉന്നതർ അണിയറയിൽ സജീവം. ഉന്നതരടങ്ങുന്ന നിലവിലെ ക്ലബിന്റെ ഭരണസമിതിയാണ് ഗോൾഫിനായി ചരടുവലിക്കുന്നത്. അടുത്തിടെ ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായെങ്കിലും പിന്നീട് അത് എല്ലാവരും മറന്നു. എന്നാൽ കോടികൾ വിലവരുന്ന മുതൽ കൈപിടിയിലാക്കാനുള്ള തിരക്കിട ശ്രമത്തിലാണ് ചിലർ. തുടർച്ചയായ അവധി ദിനങ്ങളാണെങ്കിലും ഇതിനായി തലസ്ഥാനം കേന്ദ്രീകരിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലക്ഷങ്ങൾ കൈയിട്ടുവാരാനും സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ള ഇടമായും ഗോൾഫ് ക്ലബിനെ ചിലർ മറയാക്കിയിട്ട് വർഷങ്ങൾ പിന്നിടുന്നു. വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പിടിച്ചെടുത്ത ഗോൾഫ് ക്ലബ് ഉമ്മൻ ചാണ്ടിയുടെ കാലത്താണ് വീണ്ടും കൈവിട്ട് പോയത്.

ഗോൾഫ് ക്ലബിനെ അന്താരാഷ്്ട്ര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ 2014ൽ സായി ഡയറക്ടറായിരുന്ന ജിജി തോസംൺ സർക്കാരിൽ നിന്നും ക്ലബിനെതന്ത്രപരമായി പാട്ടത്തിനെടുത്തതോടെയാണ് കളികളുടെ തുടക്കം. 25.83 ഏക്കർ സ്ഥലവും പ്രതിവർഷം 1 രൂപാ നിരക്കിൽ 33 വർഷത്തേക്കാണ് നൽകിയിരിക്കുന്നത്. ഗോൾഫ് ക്ലബ് അക്കാഡമി ആക്കിമാറ്റുമെന്ന മോഹനസുന്ദരവാഗ്ദാനം കായിക പ്രേമികൾ മറുന്നു. എന്നാൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചതോടെ ജിജിതോംസൺ പൂർണമായും ഗോൾഫ് ക്ലബിൽ ശ്രദ്ധകേന്ദീകരിച്ചു. അതോടെ ക്ലബ് നഗരമദ്ധ്യത്തിലെ ഉന്നതരുടെ തറവാട്ടു സ്വന്തായിമാറി. മദ്യപിക്കാനും ആർത്തുല്ലസിക്കാനുമുള്ള വെറും കേന്ദ്രമായി ഗോൾഫ് ക്ലബ് മാറി.

നിലവിൽ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് ഗോൾഫിന്റെ മേൽനോട്ട ചുമതല. തിരുവനന്തപുരം സെന്ററിൽ നിന്നും ഒരു കോച്ചിനെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. എന്നാൽ അതെല്ലാം പേരിനുമാത്രം. നിയന്ത്രണം ജിജിതോംസണന്റെ കൈകളിലാണെന്ന് പകൽ പോലെവ്യക്തം. സായിൽ ആകെയുള്ള 30തോളം സെക്യൂരിറ്റി ജീവനക്കാരിൽ 4 പേരെയാണ് ഗോൾഫിലേക്ക് നിയമിച്ചിരിക്കുന്നത്. രേഖകളിൽ നാലുണ്ടെങ്കിലും ജോലിക്ക് മൂന്നു പേർ മാത്രം. ഒരാൾ വർഷങ്ങളായി വെള്ളയമ്പലം എൻ.സി.സി റോഡിലുള്ള ജിജി തോസംസന്റെ വീട്ടിലാണ് ജോലിചെയ്യുന്നത്. പ്രതിമാസം 19000 രൂപയാണ് സായിൽ നിന്നും സെക്യൂരിറ്റിക്ക് നൽകുന്നത്. പതിവായി പോകുന്ന ആൾ അവധിയാണെങ്കിൽ ഗോൾഫിലെ മറ്റൊരു സെക്യൂരിറ്റി ജിജി തോംസൺന്റെ വീട്ടിലെത്തണമെന്നാണ് നിർദ്ദേശം.

തങ്ങളുടെഷ്ടങ്ങൾക്ക് വഴങ്ങുന്നവരെയാണ് കാലാലങ്ങളായി സായി പ്രിൻസിപ്പൽ മുഖാന്തരം ഗോൾഫിന്റെ മേൽനോട്ടചുമതലയ്ക്കായി നിയോഗിക്കുന്നത്. അടുത്തിടെ സുരേഷ് ഗോപി എംപി പരാതിനൽകിയതിനെ തുടർന്ന് സായി ഡയറക്ടർ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തുകയും നിവലിലെ ഉദ്യോഗസ്ഥരെ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളെ നിയമിച്ചു. പകരം സായിയിൽ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന ടെന്നീസ് വിഭാത്തിലെ കോച്ചിനാണ് ചുമതല നൽകിയത്. സായി പ്രിൻസിപ്പൽ കിഷോർ കുമാറിന്റെ മാനസപുത്രനായ സ്റ്റാൻലിൻ നാഗരാജനാണ് ഇപ്പോൾ ഗോൾഫിന്റെ ചുമതല.

ഇവരുടെ ഒത്താശയോടെയാണ് ഗോൾഫ്ക്ലബ് കൈപ്പിടിയിലൊതുക്കാൻ ഭരണസമിതിയുടെ ശ്രമം. ഭാരവാഹികൾക്കു കൂടുതൽ ഭരണാവകാശം നൽകിക്കൊണ്ട് ക്ലബിന്റെ ഭരണഘടനയിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം ബാർ പുനരാരംഭിക്കും്. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് സുപ്രീം കോടതിവരെ നീണ്ട നിയമനടപടികളിലൂടെ സർക്കാർ ഏറ്റെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാർ എക്സൈസ് വകുപ്പ് ഇടപെട്ട് പൂട്ടുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികളും ക്ലബ് ഭാരവാഹികളുമൊക്കെ ഉൾപ്പെട്ട ഭരണസമിതിയാണ് ക്ലബിന്റെ ചുമതല. നിലവിലെ ഭരണസമിതിയുടെ കാലാവധി ഉടൻ അവസാനിക്കും. പുതിയ ഭരണസമിതി നിലവിൽ വരുന്നതിനു മുൻപേക്ല ബിന്റെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനാണു നീക്കം. പുതുക്കുന്ന ചട്ടപ്രകാരം ക്ലബ് ഭാരവാഹികൾക്കായിരിക്കും കൂടുതൽ ഭരണാവകാശം. ബാർ ലൈസൻസിനു വേണ്ടി ക്ലബ് സെക്രട്ടറി അപേക്ഷയും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP