Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ലക്ഷ്യം പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക; `വിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര സർക്കാർ`; എന്ത് നിർദ്ദേശിച്ചാലും നടപ്പിലാക്കാൻ പട്ടാളം സജ്ജമെന്ന് സൈനിക മേധാവി; കശ്മീർ വിഷയത്തിൽ സൈന്യം എന്തിനും തയ്യാറെന്ന് ആവർത്തിച്ച് ബിപിൻ റാവത്ത്; കശ്മീർ ജനത 30 വർഷം അനുഭവിച്ച ഭീകരതയെ തുടച്ച് നീക്കുമെന്നും റാവത്ത്; സ്വന്തം രാജ്യത്തെ കാര്യം നോക്കു എന്ന് യുഎന്നിൽ മറുപടി നൽകിയ ശേഷം വീണ്ടും പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ

ഇനി ലക്ഷ്യം പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക; `വിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര സർക്കാർ`; എന്ത് നിർദ്ദേശിച്ചാലും നടപ്പിലാക്കാൻ പട്ടാളം സജ്ജമെന്ന് സൈനിക മേധാവി; കശ്മീർ വിഷയത്തിൽ സൈന്യം എന്തിനും തയ്യാറെന്ന് ആവർത്തിച്ച് ബിപിൻ റാവത്ത്; കശ്മീർ ജനത 30 വർഷം അനുഭവിച്ച ഭീകരതയെ തുടച്ച് നീക്കുമെന്നും റാവത്ത്; സ്വന്തം രാജ്യത്തെ കാര്യം നോക്കു എന്ന് യുഎന്നിൽ മറുപടി നൽകിയ ശേഷം വീണ്ടും പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാക് അധീന കാശ്മീർ വിഷയത്തിൽ സൈന്യം എന്തിനും തയ്യാറെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ എന്ത് നിർദ്ദേശം നൽകിയാലും അത് നടപ്പിലാക്കാൻ ഇന്ത്യൻ സേന തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നും കരസേനാ മേധാവി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഏത് നിർദ്ദേശവും നടപ്പാക്കാൻ കരസേന തയ്യാറാണെന്നും ജനറൽ ബിപിൻ റാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ കൈക്കൊണ്ടത് ആണ് യഥാർത തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും കശ്മീരിലെ ജനങ്ങളാണ്. അവിടെ ഇപ്പോൾ സർക്കാരും സൈന്യവും ചെയ്യുന്ന പ്രവർത്തികളെല്ലാം തന്നെ ജനങ്ങളുടെ നല്ലതിന് വേണ്ടി മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത്‌കൊണ്ട് തന്നെയാണ് ഇപ്പോൾ 370 റദ്ദാക്കിയിരിക്കുന്നത്. കശമീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടുന്ന പ്രവർത്തനങ്ങളാണ് സൈന്യം നടത്തി വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ജനത കഴിഞ്ഞ 30 വർഷത്തോളമായി നേരിട്ടത് സമാനതകളില്ലാത്ത ഭീകര ആക്രമണങ്ങളാണ്. സമാധാനം പൂർണമായും കൈവരിക്കുമ്പോൾ ആയിരിക്കും ഇപ്പോഴത്തെ തീരുമാനത്തിന്റെ ഗുണങ്ങൾ ആ ജനതയ്ക്ക് മനസ്സിലാക്കാൻ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്. കശ്മീർ വിഷയം ഇന്ത്യയുടെ അഭ്യന്തര കാര്യമാണ് എന്നും ജനാധിപത്യപരമായ തീരുമാനമാണ് അവിടെ എടുത്തത് എന്നും ഇന്ത്യ പറഞ്ഞിരുന്നു. ഒപ്പം തന്നെ തീവ്രവാദത്തിന് വളം ഇടുന്ന പാക്കിസ്ഥാൻ മനുഷ്യാവകാശത്തെ പറ്റി പറയാൻ യോഗ്യരല്ലെന്നും ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞിരുന്നു.

നേരത്തെ പാർലമെന്റിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണ് എന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും, കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ പറ്റിയായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്ങും വ്യക്തമാക്കിയിരുന്നു. കാശ്മീരിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളുണ്ടാകണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയായിരുന്നു.ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനം തീർത്തും പുരോഗമനപരമാണ്. രാജ്യമൊട്ടുക്കുമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങൾ ചെയ്തത്. കശ്മീർ ഇന്ത്യയുടെ ഭാഗമായതുകൊണ്ട് തന്നെ ഇതിന് പൂർണ അവകാശം ഇന്ത്യക്ക് ഉണ്ട്. ലിംഗനീതിയുടെ വിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുൾപ്പടെ നിരവധി പ്രശ്നങ്ങൾ ജമ്മു കശ്മീരിന്റെ തനത് നിയമഘടനയിലുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ജമ്മുകാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ കാര്യം നിയമപരവും രാജ്യത്തെ പൗരന്മാർ ഇരുകൈകളും നീ്ട്ടി സ്വീകരിച്ചതുമാണ്. കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതി തീർത്തും രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണ്, മറ്റ് നിയമങ്ങളെപ്പോലെത്തന്നെ. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്ന് ഇടപെടൽ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് തീർത്തും അനുവദിക്കില്ല. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം എന്ന് പാക്കിസ്ഥാനെ കുറിച്ച് ഇന്ത്യ പറഞ്ഞു. മറുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ അവനവന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം എന്നും ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP