Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുത്വാകർഷണം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ആൽബർട്ട് ഐൻസ്റ്റീന് നൽകി വാണിജ്യമന്ത്രി; ടിവിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ 'ഐൻസ്റ്റീൻ' ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ; സാമ്പത്തിക രംഗത്തെ കണക്കുകൂട്ടലുകൾ ആകെ പിഴച്ചതിന് പിന്നാലെ മന്ത്രിമാരുടെ ന്യായീകരണത്തിനിടയിലെ നാവുപിഴയെ ആഘോഷമാക്കി സോഷ്യൽ മീഡിയ

ഗുരുത്വാകർഷണം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ആൽബർട്ട് ഐൻസ്റ്റീന് നൽകി വാണിജ്യമന്ത്രി; ടിവിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ 'ഐൻസ്റ്റീൻ' ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ; സാമ്പത്തിക രംഗത്തെ കണക്കുകൂട്ടലുകൾ ആകെ പിഴച്ചതിന് പിന്നാലെ മന്ത്രിമാരുടെ ന്യായീകരണത്തിനിടയിലെ നാവുപിഴയെ ആഘോഷമാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അതിന്റെറ ആകുലതകൾ ജനത്തിന് നൽകാതിരിക്കാൻ പരിശ്രമിച്ച് കേന്ദ്രമന്ത്രിമാർ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളെ ചിരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മാത്രമല്ല കഴിയുക എന്ന് തെളിയിച്ച് വാണിജ്യമന്ത്രി പീയുഷ് ഗോയലും രംഗത്തെത്തി. ഗുരുത്വാകർഷണം കണ്ട് പിടിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആണെന്നായിരുന്നു പീയുഷ് ഗോയലിന്റെ പുതിയ കണ്ടുപിടുത്തം.

ടിവിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും കണക്കു കൂട്ടിക്കൊണ്ടിരുന്നെങ്കിൽ 'ഐൻസ്റ്റീൻ' ഗുരുത്വാകർഷണം കണ്ടു പിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ പറഞ്ഞു. വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണം മില്ലേനിയൽസാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിന് പിന്നാലെയാണ് പീയുഷ് ഗോയലും ജനത്തെ ചിരിപ്പിക്കാൻ രംഗത്തെത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു പീയുഷ് ഗോയലിന്റെ രസകരമായ പ്രസ്താവന.

ടെലിവിഷനിൽ കാണുന്ന 'അഞ്ച് ട്രില്യൺ ഡോളർ സാമ്പദ്‌വ്യവസ്ഥ','ജിഡിപി വളർച്ച അഞ്ച് ശതമാനം' എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങൾ പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം നേരിടുന്ന വളർച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുയായിരുന്നു കേന്ദ്രമന്ത്രി.

തന്റെ തലയിൽ ആപ്പിൾ വീണതിന്റെ കാരണം അന്വേഷിച്ച് നടന്നതിന്റെ ഫലമായാണ് ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണ തത്വം കണ്ടെത്തിയത് എന്ന് അറിയാത്തതാണോ അതോ അറിവില്ലായ്മ നടിച്ച് യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധതിരിക്കുകയാണോ മന്ത്രി ചെയ്തതെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിരിക്കുകയാണ്. പീയൂഷ് ഗോയൽ ഗുരുത്വാകർഷണം കണ്ടുപിടിച്ചതിന്റെ ബഹുമതി ഐൻസ്റ്റീന് ചാർത്തിക്കൊടുത്തതിന്റെ പിന്നാലെ കോൺഗ്രസ് നേതാക്കളും പരിഹാസവുമായി രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് വാഹനമേഖലയിലെ പ്രതിസന്ധിക്ക് കാരണം മില്ലേനിയൽസാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാർ യാത്രക്കായി യൂബറും ഒലയും തിരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ശക്തമായിരുന്നു. നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് #BoycottMillenials എന്ന ഹാഷ്ടാഗിൽ ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

കോൺഗ്രസും നിർമല സീതാരാമനെതിരായ ട്രോളുകളുമായി മുന്നിൽ തന്നെയുണ്ട്. 'പാർലെ ജിയുടെ വിൽപന കുറഞ്ഞു, കാരണം കുട്ടികൾ പബ്ജി കളിക്കുന്ന തിരക്കിലാണ്', 'കോൾ ഇന്ത്യയുടെ (coal india) ആയുസ് കുറവാണ്, കാരണം മില്ലേനിയലുകൾ ചാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നു.', 'ലൈവായി കാണാൻ സാധിക്കുന്നതുകൊണ്ട് വിവാഹ ദല്ലാളന്മാരുടെ പണി പോയി' അങ്ങനെ നീളുന്നു ട്രോളുകൾ.

ഇരുചക്രവാഹന- കാർ വിപണികളിൽ രണ്ടക്ക സംഖ്യയിലേക്ക് വിൽപന ശതമാനം ഇടിയുകയും അശോക് ലെയ്ലാൻഡിന്റെ ട്രക്ക് ഉൽപ്പാദകർക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനെക്കുറിച്ചായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാൾ ചെറുപ്പക്കാർക്ക് താൽപര്യം യൂബറോ ഒലയോ വിളിക്കുന്നതാണെന്നായിരുന്നു നിർമ്മല സീതാരാമൻ പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP