Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുജിത്തിന്റെ കൊലപാതകത്തിൽ പ്രതികൾ പൊലീസിൽ കീഴടങ്ങി; പാർട്ടി ബന്ധം തള്ളി എസ്.ഡി.പി.ഐ നേതൃത്വം; എസ്.ഡി.പി.ഐയെ സംഘപരിവാർ വലിച്ചിഴയ്ക്കുകയാണെന്ന് നേതൃത്വത്തിന്റെ വിശദീകരണം; അലി അഷ്‌കർ ക്യാമ്പസ് ഫ്രണ്ട് ജോയിന്റ് സെക്രട്ടറിയായിരുന്ന വ്യക്തി; പ്രതികളുടെ പാർട്ടി പശ്ചാത്തലം പരിശോധിക്കുമെന്ന് കരുനാഗപ്പള്ളി സിഐ; അയൽപക്ക തർക്കം കൊലയിൽ കലാശിച്ചെന്ന നിഗമനത്തിൽ പൊലീസും; സുജിത്തിന്റെ കൊലപാതകത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്ത് ബിജെപിയും

സുജിത്തിന്റെ കൊലപാതകത്തിൽ പ്രതികൾ പൊലീസിൽ കീഴടങ്ങി; പാർട്ടി ബന്ധം തള്ളി എസ്.ഡി.പി.ഐ നേതൃത്വം; എസ്.ഡി.പി.ഐയെ സംഘപരിവാർ വലിച്ചിഴയ്ക്കുകയാണെന്ന് നേതൃത്വത്തിന്റെ വിശദീകരണം; അലി അഷ്‌കർ ക്യാമ്പസ് ഫ്രണ്ട് ജോയിന്റ് സെക്രട്ടറിയായിരുന്ന വ്യക്തി; പ്രതികളുടെ പാർട്ടി പശ്ചാത്തലം പരിശോധിക്കുമെന്ന് കരുനാഗപ്പള്ളി സിഐ; അയൽപക്ക തർക്കം കൊലയിൽ കലാശിച്ചെന്ന നിഗമനത്തിൽ പൊലീസും; സുജിത്തിന്റെ കൊലപാതകത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്ത് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ യുവാവിന്റെ കൊലപാതകത്തിൽ പ്രതികളായ അലി അഷ്‌കറും ഷെഹിൻഷായും പൊലീസിൽ കീഴടങ്ങി. കരുനാഗപ്പള്ളി കുലശേഖരപുരം കുഴുവേലിമുക്കിന് സമീപമാണ് ഉത്രാട രാത്രിയിൽ നീലികുളം ലാലി ഭവനത്തിൽ സുജിത്ത് (ലാലുക്കുട്ടൻ) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളവരാണ് ഇരുവരും. ഇവരെ പിടികൂടാത്തത് പൊലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഘട്ടത്തിലാണ് പ്രതികൾ കീഴടങ്ങിയത്. പ്രതിസ്ഥാനത്തുള്ളവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ, ഈ ആരോപണം എസ്ഡിപിഐ നിഷേധിക്കുകയും ചെയ്തു.

വ്യക്തിപരമായി ഉണ്ടായ വഴക്കിൽ എസ്.ഡി.പി.ഐ പങ്കാളികളായിട്ടില്ലെന്നാണ് എസ്.ഡി.പി.ഐ കൊല്ലം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. സംഭവത്തിന് പിന്നിൽ അയൽപക്കക്കാർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും എസ്.ഡി.പി.ഐയെ ബിജെപി ബോധപൂർവം വലിച്ചിഴയ്ക്കുകയാണെന്നും എസ്.ഡി.പി.ഐ നേതൃത്വം മറുനാടനോട് വ്യക്തമാക്കി. ബിജെപിയുടെ കുപ്രചരണങ്ങളിൽ കൊല്ലം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പാർട്ടി നേതൃത്വം പറഞ്ഞു. അതേസമയം സുജിത്തിനെ കൊലപ്പെടുത്തിയ പ്രതികളായ അലി അഷ്‌കർ നിലവിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളാണ്. അഷ്‌ക്കർ കാമ്പസ് ഫ്രണ്ട് യോഗത്തിലും റാലിയിലും പങ്കെടുക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം അന്വഷണം ഊർജ്ജിതമായി നടക്കുകയാണന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ച് അന്വേഷണം തുടരുകയാണെന്നുമാണ് കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി മറുനാടനോട് വ്യക്തമാക്കിയത്. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്.ഐ ആറിൽ സഹോദരങ്ങളായ അലി അഷ്‌കറും, ഷെഹിൻഷയും പ്രതികളാണെന്നും സിഐ പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ബന്ധങ്ങള കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും സിഐ വ്യക്തമാക്കുന്നു.

ബിജെപി അനുഭാവിയായ സുജിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് യുവ മോർച്ച രംഗത്തെത്തിയതിന് പിന്നാലെ ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ താലൂക്കിലെ ഇന്ന് വൈകിട്ട അഞ്ചിന് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള നാളുകൾ നീണ്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ ചെന്ന് അവസാനിപ്പിച്ചത്. മത്സ്യവ്യാപാരിയായ കുഴുവേലിമുക്ക് സ്വദേശി സരസനെന്ന വ്യക്തിയോട് അയൽവാസികളായ ഷജിൻഷാ,സഹോദരൻ അഷകർ എന്നിവരുടെ വൈരാഗ്യമായിരുന്നു ഉത്രാടദിനത്തിൽ കൊലപാതകത്തിൽ കലാശിച്ചിരുന്നത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഉത്രാട ദിനത്തിൽ രാത്രിയിൽ പത്തോടെയാടെയാണ് അരും കൊല അരങ്ങേറിയത്.

എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്ന ഷെഹിൻഷാ, സഹോദരൻ അഷ്‌കർ എന്നിവർ ചേർന്നാണ് സുജിത്തിനെ കുത്തിവീഴ്‌ത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചോരവാർന്ന് കിടന്ന സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേതന്നെ ജീവൻ നഷ്ടമായിരുന്നു. വീടിന്റെ മുന്നിൽ പടക്കംപൊട്ടിച്ച് പ്രകോപനം സൃഷ്ടിച്ചപ്പോൾ ചോദ്യം ചെയ്ത സരസനേയും മകൻ അനന്തുവിനേയും പ്രതികളടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. വീട്ടിനോട് ചേർന്ന് ഇറച്ചിവെട്ടും കോഴിക്കടയും നടത്തിവരുകയാണ് ഇവർ. കൊല അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വാക്കുതർക്കം നടക്കുന്നത്.

ഇതേതുടർന്ന് പ്രതികൾ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കുക ആയിരുന്നു എന്നാണ് സാക്ഷി മൊഴി. പിതാവിനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ അനന്തുവാണ് അയൽവാസിയായ സുജിത്തിനെ വിളിച്ചു വരുത്തിയത്. ആക്രമിസംഘത്തെ അനുനയിപ്പിക്കാൻ സുജിത്ത് ശ്രമിച്ചെങ്കിലും കൂട്ടം ചേർന്ന് സുജിത്തിനെ അക്രമിക്കുകയും ചെയ്തു. സുജിത്തും തിരിച്ച് പ്രതിരോധിച്ചെങ്കിലും പ്രതികൾ സുജിത്തിനെ കുത്തിവീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുത്തുകൊണ്ട് ഓടി നടന്ന് പിടഞ്ഞ ശേഷമാണ് സുജിത്ത് വീണ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രശ്‌നം അറിഞ്ഞ് നാട്ടുകാരാണ് സുജിത്തെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി ആശുപത്രിയിൽ സുജിത്തിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇൻക്വസ് നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നേടപടികൾ നടത്തിയത്.

പ്രതികളിൽ ഓരാളായ ഐഹിൻഷാ നാട്ടിലെ എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്നു എന്ന നാട്ടുകാർ തന്നെ സ്ഥിരീകരിക്കുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ രണ്ട് മാസം മുൻപാണ് ലീവിനെത്തിയത്. ഷെഹിന്റെ സഹോദരൻ അഷ്‌കർ സ്‌കൂൾ പഠന കാലം മുതൽ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയും. സുജിത്തിനെ ആക്രമിസംഘം കുത്തിയത് ഹൃദത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവേൽപിച്ചാണ്. ചങ്കിൽ തറച്ച കത്തിയൂരിപ്പോഴേക്കും ചോരചിതറിയാണ് സുജിത്ത് പിടഞ്ഞുവീണത്.

കുത്തേറ്റ് സുജിത്ത് മരിച്ചതോടെ നാട്ടുകാർ പ്രകോപിതരാകുകയായിരുന്നു. പ്രശ്നം അറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പി സി. വിധ്യാധരൻ, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിചേർന്നത്. പൊലീസിനും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സ്ഥിതിഗതികൾ വഷളായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിന്നീട് പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. തിരുവോണ ദിനത്തിൽ കടകമ്പോളങ്ങൾ അടച്ചിട്ടായിരുന്നു പ്രദേശത്ത് ഹർത്താൽ ആചരിച്ചത്. സംഭവം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിട്ടുണ്ട്. എസ്ഡിപിഐയാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP