Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരൾച്ച രൂക്ഷമായപ്പോൾ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ തവളകളെ കല്യാണം കഴിപ്പിച്ചു; ഹണിമൂൺ പൊടിപെടിച്ചതോടെ മഴ വഴിമാറിയത് മഹാപ്രളയത്തിലേക്ക്; തവള ദമ്പതികളുടെ രണ്ടുമാസം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഓം ശിവ് സേവ ശക്തി മണ്ഡൽ

വരൾച്ച രൂക്ഷമായപ്പോൾ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ തവളകളെ കല്യാണം കഴിപ്പിച്ചു; ഹണിമൂൺ പൊടിപെടിച്ചതോടെ മഴ വഴിമാറിയത് മഹാപ്രളയത്തിലേക്ക്; തവള ദമ്പതികളുടെ രണ്ടുമാസം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഓം ശിവ് സേവ ശക്തി മണ്ഡൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: രണ്ടുമാസം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് തവള ദമ്പതികൾ. വരൾച്ച രൂക്ഷമായതിനെ തുടർന്നായിരുന്നു ഭോപ്പാലിൽ മഴ പെയ്യാനായി തവളകളെ വിവാഹം കഴിപ്പിച്ചത്. എന്നാൽ തവളകളുടെ ഹണിമൂൺ പൊടിപെടിച്ചതോടെ മഴ മഹാപ്രളയമായി പെയ്തിറങ്ങി. മഴകൊണ്ട് ബുദ്ധിമുട്ടിലായ, വരൾച്ചയെ തോൽപ്പിച്ച ജനങ്ങൾക്ക് പ്രളയത്തെ തോൽപ്പിക്കാനും വഴിയറിയാമായിരുന്നു. നവദമ്പതികളെ നൈസായി അങ്ങ് 'മൊഴി ചൊല്ലിച്ചു'.

ഓം ശിവ് സേവ ശക്തി മണ്ഡൽ പ്രവർത്തകരുടെ നേതൃത്വത്തിലാണ് തവളകളുടെ വിവാഹബന്ധം വേർപെടുത്തിയത്. മന്ത്രങ്ങൾ ചൊല്ലിയായിരുന്നു ബന്ധം വേർപെടുത്തൽ. മാസങ്ങൾക്ക് മുൻപ് വേനൽ കടുത്തതോടെ, മഴ പെയ്യാനായി മധ്യപ്രദേശിൽ തവളക്കല്യാണം നടത്തിയത് വാർത്തയായിരുന്നു. രണ്ട് തവളകളെ കല്യാണം കഴിപ്പിച്ചാൽ മഴദൈവനമായ ഇന്ദ്രൻ പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടർന്നായിരുന്നു അത്. ജൂലൈ 19നായിരുന്നു വിവാഹം. ഇപ്പോൾ കനത്തമഴയെ തുടർന്ന് ഈ വിവാഹബന്ധം അവസാനിപ്പിക്കാൻ തവളകളെ വേർപെടുത്തുകയായിരുന്നു.

മധ്യപ്രദേശ് ഉൾപ്പെടെ ഉത്തര്യേന്തൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. പലയിടങ്ങളും വെള്ളത്തിന്റെ അടിയിലാണ്.കഴിഞ്ഞ 24 മണിക്കൂറിൽ ഭോപ്പാലിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. നർമ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മഴ നിലയ്ക്കാത്ത അവസ്ഥയിൽ നിന്നും മോചനം നേടാൻ ആചാരപ്രകാരമാണ് ഇവയെ അകറ്റിയത്. മഴക്കെടുതി അവസാനിക്കാൻ തവളകളെ അകറ്റിയതിലും സോഷ്യൽമീഡിയയിൽ ചിലർ ആശങ്ക രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP