Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സസ്‌പെൻഷൻ കാലത്തും പി കെ ശശി നടത്തിയത് മികച്ച പ്രവർത്തനമെന്ന് വിലയിരുത്തി സിപിഎം; ഡിവൈഎഫ്ഐ വനിത നേതാവിനെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയൻ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക്; പാലക്കാട് എംബി രാജേഷിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും മുഖവിലയ്ക്കെടുത്തില്ല; ഷൊർണ്ണൂർ എംഎൽഎയെ തിരിച്ചെടുക്കുന്നത് 14 ജില്ലാ നേതാക്കളുടെ എതിർപ്പിനേയും മറികടന്ന്

സസ്‌പെൻഷൻ കാലത്തും പി കെ ശശി നടത്തിയത് മികച്ച പ്രവർത്തനമെന്ന് വിലയിരുത്തി സിപിഎം; ഡിവൈഎഫ്ഐ വനിത നേതാവിനെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയൻ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക്; പാലക്കാട് എംബി രാജേഷിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും മുഖവിലയ്ക്കെടുത്തില്ല; ഷൊർണ്ണൂർ എംഎൽഎയെ തിരിച്ചെടുക്കുന്നത് 14 ജില്ലാ നേതാക്കളുടെ എതിർപ്പിനേയും മറികടന്ന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഷൊർണ്ണൂർ എംഎൽഎ കൂടിയായ പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനമായത്. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് 44 അംഗ ജില്ലാകമ്മിറ്റിയിൽ ഒറ്റപ്പെട്ട ചില എതിർസ്വരങ്ങൾ ഉയർന്നെങ്കിലും അവയ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അതിൽ 14 പേരാണ് ശശിക്കെതിരെ നിലപാടെടുത്തത്. സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത് യുവതി നൽകിയ പരാതി അന്വേഷിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന മന്ത്രി എ കെ ബാലനാണ്.

ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യതത്. ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയർന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. സസ്‌പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്നായിരുന്നു ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞത്.

നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെൻഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാർശ.

യുവതി നൽകിയ പരാതിയിൽ പാർട്ടി പി കെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അപമര്യാദയായി പെരുമാറിയില്ലെന്നുമാണ് ശശി വിശദീകരണം നൽകിയിരുന്നത്. സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ച് താക്കീത്, ശാസന, പരസ്യ ശാസന, പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്യൽ, ഒരു കൊല്ലത്തിൽ കവിയാത്ത കാലയളവിലേക്ക് അംഗത്വം സസ്‌പെൻഡ് ചെയ്യൽ, പാർട്ടിയിൽനിന്ന് പുറത്താക്കൽ എന്നിങ്ങനെ ആറ് തരത്തിലുള്ള അച്ചടക്ക നടപടികളാണ് പാർട്ടി അംഗത്തിനെതിരെ സ്വീകരിക്കാൻ കഴിയുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP