Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നദ്ധ സംഘടന നട്ട് പിടിപ്പിച്ച് ചെടികൾ തിന്ന് നശിപ്പിച്ച് ആടുകൾ; `ഭീകര ജീവികൾ` തിന്ന് തീർത്തത് 250 തൈകൾ; നട്ടുപിടിപ്പിച്ചവരുടെ പരാതിയിൽ ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്; ആയിരം രൂപ പിഴയും ഇനി വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്ന ഉറപ്പിലും ആടുകളെ ഉടമയ്ക്ക് വിട്ട് നൽകി

സന്നദ്ധ സംഘടന നട്ട് പിടിപ്പിച്ച് ചെടികൾ തിന്ന് നശിപ്പിച്ച് ആടുകൾ; `ഭീകര ജീവികൾ` തിന്ന് തീർത്തത് 250 തൈകൾ; നട്ടുപിടിപ്പിച്ചവരുടെ പരാതിയിൽ ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്; ആയിരം രൂപ പിഴയും ഇനി വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്ന ഉറപ്പിലും ആടുകളെ ഉടമയ്ക്ക് വിട്ട് നൽകി

മറുനാടൻ മലയാളി ബ്യൂറോ

ഹുസുറാബാദ്:നട്ടുപിടിപ്പിച്ച മരത്തൈകൾ തിന്നു നശിപ്പിച്ചതിന് രണ്ട് ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഹുസുറാബാദിലാണ് വിചിത്രമായ സംഭവം നടന്നത്. സന്നദ്ധ സംഘടന നട്ടുപിടിപ്പിച്ച തൈകൾ ആണ് ആടുകൾ തിന്ന് നശിപ്പിച്ചത്.'സേവ് ട്രീസ്' എന്ന പേരിലുള്ള സന്നദ്ധ സംഘടന, വനവൽകരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരത്തൈകളാണ് ആടുകൾ തിന്നു നശിപ്പിച്ചത്. ഇതിനെ തുടർന്ന് സംഘടന പൊലീസിൽ പരാതി നൽകുകയായിരുന്നു.

നഗരത്തിൽ ആകെ 900 മരങ്ങൾ നട്ടതായും ഇതിൽ 250 എണ്ണം ആടുകൾ തിന്നതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, തുടർച്ചയായി തൈകൾ നശിപ്പിച്ചതിന്റെ പേരിൽ കരിംനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തങ്ങളുടെ തൈകൾ തിന്ന ആടുകളെ കഴിഞ്ഞ ദിവസം സംഘടനാ പ്രവർത്തകർ കൈയോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

ആടുകൾ പൊലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ആടുകളുടെ ഉടമയായ കുമ്മാരിവാഡ സ്വദേശി രാജയ്യ പൊലീസ് സ്റ്റേഷനിലെത്തി. ആടുകളെ ഇനി മേലിൽ അഴിച്ചുവിടില്ലെന്നും വീട്ടിൽത്തന്നെ തീറ്റ നൽകി വളർത്താമെന്നും ഇയാൾ പൊലീസിന് ഉറപ്പുനൽകി. തുടർന്ന് ആയിരം രൂപ പിഴ ചുമത്തി ആടുകളെ വിട്ടുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP