Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യം; സ്റ്റേജ് ഷോകൾ എത്തിച്ചും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയും ശ്രദ്ധേയനായ കോഴഞ്ചേരിക്കാരന്റെ മരണം വിശ്വസിക്കാൻ ആവാതെ അറ്റ്‌ലാന്റ മലയാളികൾ; ഫോമയുടെ പ്രസിഡന്റാവാൻ ഒരു കൊല്ലം മുമ്പേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റെജി ചെറിയാൻ മരണത്തിന് കീഴടങ്ങിയത് ബാത്ത് ടബ്ബിൽ തെന്നിവീണ് തലയിടിച്ച് ചോര വാർന്ന്; അകാല മരണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം

അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യം; സ്റ്റേജ് ഷോകൾ എത്തിച്ചും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയും ശ്രദ്ധേയനായ കോഴഞ്ചേരിക്കാരന്റെ മരണം വിശ്വസിക്കാൻ ആവാതെ അറ്റ്‌ലാന്റ മലയാളികൾ; ഫോമയുടെ പ്രസിഡന്റാവാൻ ഒരു കൊല്ലം മുമ്പേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റെജി ചെറിയാൻ മരണത്തിന് കീഴടങ്ങിയത് ബാത്ത് ടബ്ബിൽ തെന്നിവീണ് തലയിടിച്ച് ചോര വാർന്ന്; അകാല മരണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം

മറുനാടൻ ഡെസ്‌ക്‌

അറ്റ്‌ലാന്റാ: അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്ന കോഴഞ്ചേരി സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സമൂഹം. അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാൻ (59)താണ് അറ്റ്‌ലാന്റയിൽ വെച്ച് നിര്യാതനായത്. ഫോമ റിജിയണൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സ്തുത്യർഹമായ നിരവധി സേവനങ്ങൾ നടത്തിയ അദ്ദേഹം അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷൻ അമ്മയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്നു.

ബാത്ത് ടബ്ബിൽ തെന്നി വീണ് തല ഇടിച്ച് രക്തം വാർന്നാണ് റെജി ചെറിയാൻ ദാരുണമായി മരണപ്പെട്ടത്. അദ്ധ്യാപികയായ മകൾ വീട്ടിൽ വന്നപ്പോഴാണ് പിതാവ് ബാത്ത് ടബ്ബിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റെജി ചെറിയാന്റെ അപ്രതീക്ഷി വിയോഗം അറ്റ്‌ലാന്റെ വാസികൾക്ക് ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. 

ഓർത്തോഡോക്‌സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവർത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവർത്തനം തുടങ്ങി. 1990 -ൽ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, അറ്റലാന്റാ കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ, ഗാമാ അസോസിയേഷൻ, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളിൽ മെമ്പർ ആയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കൻ മലയാളികൾക്കായി നിലവാരം പുലർത്തുന്ന നിരവധി സ്റ്റേജ് ഷോകൾ കൊണ്ടുവരികയും അതിൽ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിൽ ചാരിറ്റി പ്രവർവത്തനങ്ങൾക്കു ഉപയോഗിക്കുകയും ചെയ്തിരുന്ന റെജി ചെറിയാൻ ഇതുവഴി വിശാലമായ ബന്ധങ്ങൾ ഉണ്ടാക്കിയടെുത്ത വ്യക്തിത്വത്തിന് ഉടമായിരുന്നു. ഫ്ളോറിഡയിലും, ടെക്സസിലുംപ്രകൃതി ദുരന്തത്തിൽ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾ ഭംഗിയായി കോ ഓർഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് റെജി ചെറിയാൻ വഹിച്ചത്. 2003 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

ഫോമയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ തയ്യാറായി ഒരു വർഷം മുമ്പ് പ്രഖ്യാപനം നടത്തിയ വ്യക്തി കൂടിയാണ് റെജി ചെറിയാൻ. എന്തുകൊണ്ടും ആ പദവി കൈയാളാൻ യോഗ്യനായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സഹജീവികൾക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തവനും സംഘാടകൻ എന്ന നിലയിലെ മികവും അദ്ദേഹത്തെ ഫോമ അധ്യക്ഷ പദവിയിൽ എത്തിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം കൊണ്ടു പോയത്.

അമേരിക്കൻ പ്രവാസി ലോകത്ത് സജീവ സാന്നിധ്യമായിരുന്ന റെജി ചെറിയാന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ്. റെജിയുടെ അകാല വിയോഗം വിശ്വാസിക്കാൻ ഇപ്പോഴും സുഹൃത്തുക്കൾക്ക് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും സുഹൃത്തുക്കൾക്ക് അറിയാത്ത അവസ്ഥയാണ്.

പുത്തൻകാവ് സ്വദേശിയായ ആനി ചെറിയാൻ ആണ് ഭാര്യ, ലീന ചെറിയാൻ, അലൻ ചെറിയാൻ എന്നിവരാണ് മക്കൾ. സംസ്‌കാരം പിന്നീട് അറ്റലാന്റ്റയിൽ നടക്കും. കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാൻ. അനു ചെറിയാൻ (കോഴഞ്ചേരി), സജി ചെറിയാൻ (ന്യൂയോർക്ക്), ബിജു മാത്യു ചെറിയാൻ (ഓസ്റ്റിൻ) എന്നിവർ സഹോദരങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP