Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാള'ത്തിന്റെ 'പ്രേമബുസാട്ടോ' ഡിജിറ്റൽ പ്രദർശനത്തിന് തയ്യാറായി

മലയാള'ത്തിന്റെ 'പ്രേമബുസാട്ടോ' ഡിജിറ്റൽ പ്രദർശനത്തിന് തയ്യാറായി

സ്വന്തം ലേഖകൻ

ഡബ്ലിൻ : 'മലയാളം' അയർലണ്ടിലെ പ്രവാസികൾക്കായ് കാഴ്ചവെച്ച 'പ്രേമബുസാട്ടോ' നാടകം വീഡിയോ പ്രദർശനത്തിന് തയ്യാറായി. 2019 ഏപ്രിൽ മാസം 13- ആം തീയതി ശനിയാഴ്ച താല സൈന്റ്റോളജിയിൽ വെച്ച് അൻപതോളം കലാകാരന്മാരുടെയും നടീ നടന്മാരുടെയും പരിശ്രമത്തിൽ 'മലയാളം' സംഘടിപ്പിച്ച 'പ്രേമബുസാട്ടോ' അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഒരു ദൃശ്യ വിരുന്നായി മാറിയിരുന്നു.

പ്രശസ്ത സംവിധായകനും കലാ സംവിധായകനുമായ ഡോ. സാംകുട്ടി പട്ടംകരിയുടെ ശിക്ഷണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെയും കഥകളെയും കോർത്തിണക്കിയ 'പ്രേമബുസാട്ടോ', പ്രവാസി മലയാളികളുടെ നാടക സങ്കല്പങ്ങളെ പുത്തൻ ആസ്വാദന തലങ്ങളിൽ എത്തിച്ചു.

'പ്രേമബുസാട്ടോ' ഡിജിറ്റലായി ആസ്വദിക്കാൻ 'മലയാളം' ഒരിക്കൽ കൂടി അവസരം ഒരുക്കുകയാണ്. 2019 ഒക്ടോബർ 4 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് താല സൈന്റ്റോളജിയിൽ 'പ്രേമബുസാട്ടോ'യുടെ ഡിജിറ്റൽ പ്രദർശനത്തിന് വേദി ഒരുങ്ങുകയാണ്. ഈ സൗജന്യ ദൃശ്യ പ്രദർശനത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും 'മലയാളം' ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

മനോജ് മെഴുവേലി - 087 758 0265
അനീഷ് കെ ജോയി - 089 418 6869
ജോജി എബ്രഹാം - 087 160 7720
വിജയാനന്ദ് - 087 721 1654

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP