Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആദ്യം അവർ എന്റെ ഭർത്താവിനെ കൊന്നു; പിന്നാലെ എനിക്കെന്റെ കുഞ്ഞിനെയും നഷ്ടമായി; ഇപ്പോൾ അവർ തബ്രിസിന്റെ മരണം ഹൃദയ സ്തംഭനമാക്കി മാറ്റിയെന്നും' അലറി വിളിച്ച് ഭാര്യ; ഗർഭം അലസിയത് അമിതമായ മാനസിക സമ്മർദം താങ്ങാൻ വയ്യാതെയെന്ന് ഡോക്ടർ; നടക്കുന്നതു കൊലപാതകത്തെ വെറും തല്ല് കേസാക്കാനുള്ള ശ്രമം; ജയ്ശ്രീറാം വിളിയിൽ തകർന്ന് തരിപ്പണമായി ഒരു കുടുംബം

'ആദ്യം അവർ എന്റെ ഭർത്താവിനെ കൊന്നു; പിന്നാലെ എനിക്കെന്റെ കുഞ്ഞിനെയും നഷ്ടമായി; ഇപ്പോൾ അവർ തബ്രിസിന്റെ മരണം ഹൃദയ സ്തംഭനമാക്കി മാറ്റിയെന്നും' അലറി വിളിച്ച്  ഭാര്യ; ഗർഭം അലസിയത് അമിതമായ മാനസിക സമ്മർദം താങ്ങാൻ വയ്യാതെയെന്ന് ഡോക്ടർ; നടക്കുന്നതു കൊലപാതകത്തെ വെറും തല്ല് കേസാക്കാനുള്ള ശ്രമം; ജയ്ശ്രീറാം വിളിയിൽ തകർന്ന് തരിപ്പണമായി ഒരു കുടുംബം

മറുനാടൻ ഡെസ്‌ക്‌

ജാർഖണ്ഡ്: ഝാർഖണ്ഡിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട തബ്രിസിന്റെ ഭാര്യ ഷഹിസ്തയുടെ കുഞ്ഞും നഷ്ടപ്പെട്ടു. അമിതമായ മാനസിക സമ്മർദം താങ്ങാൻ വയ്യാതെയാണ് ഗർഭം അലസിയെതെന്ന് ഡോക്ടർ പറഞ്ഞു''തബ്രിസ് കൊല്ലപ്പെടുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു, ഇപ്പോൾ എനിക്ക് എന്റെ കുഞ്ഞിനെയും നഷ്ടപ്പെട്ടു.ഇപ്പോൾ അവർ തബ്രിസിന്റെ മരണം ഹൃദയ സ്തംഭനമാക്കി മാറ്റിയെന്നും' അലമുറയിടുകയായിരുന്നു അവർ.

പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാത്ത വിധം തളർന്ന അവശയായിരുന്നു ഝാർഖണ്ഡിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട തബ്രിസിന്റെ ഭാര്യ ഷഹിസ്ത.തബ്രിസ് കൊല്ലപ്പെടുന്നതിന്റെ 3 മാസം മുമ്പ് മാത്രമാണ് അവരുടെ വിവാഹം നടന്നത്. ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നതിന് മുമ്പേ എല്ലാം തകർന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഉത്തരവാദിത്തപ്പെട്ടവർ തന്നെ എല്ലാം ഒതുക്കാൻ ശ്രമിക്കുന്നതും.

ഏഴ് മണിക്കുറോളം ആൾകൂട്ട കൊലപാതികൾ ജയ്ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ തബ്രിസ് ഹൃദയ സതംഭനം മൂലമാണ് മരിച്ചെതെന്ന് തിരുത്തി കൊലപാതികളെ രക്ഷിക്കാനുള്ള ശ്രമം സജീവമായി നടക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥർ തബ്രിസിന്റെ കൊലയാളികൾക്കെതിരെയുള്ള കൊലപാതക കുറ്റം പിൻവലിച്ചുള്ള ചാർജ്ഷീറ്റ് സമർപ്പിച്ചത്. ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് പൊലിസ് ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയത്

സംഭവം നടന്ന ഉടനെ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന ഉണ്ടായിരുന്നു.തെളിവുകൾ നശിപ്പിക്കാൻ വേണ്ടി സി.ടി സ്‌കാൻ ചെയ്യാൻ പോലും സൗകര്യം ഇല്ലാത്ത സദർ ആശുപത്രിയിൽ ആയിരുന്നു തബ്രിസിനെ പ്രവേശിപ്പിച്ചിരിന്നത്. ആക്രമണത്തിൽ തലയോട്ടിക്കടക്കം ഗുരുതരാമായ പരിക്കാണ് പറ്റിയിുരുന്നത്. തബ്രിസിനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക വരെ ചെയ്ത കേസാണ് അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നത്.

അക്രമികൾക്ക് തബ്രീസ് അൻസാരിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യമില്ലായിരുന്നുവെന്നാണ് പൊലീസ് ന്യായം. കൊലപാതക കുറ്റത്തെ സാധൂകരിക്കാതെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്ന രണ്ടാമത്തെ കാരണം. തലയിൽ സാരമായ മുറിവേറ്റിരുന്നു തബ്രീസിന്. എന്നാൽ ഈ മുറിവ് കാരണമല്ല മരണം സംഭവിച്ചിരിക്കുന്നത് എന്നും പൊലീസ് പറയുന്നു.

ഈ വർഷം ജൂൺ 18നാണ് ഒരുകൂട്ടം ആളുകൾ തബ്രീസ് അൻസാരിയെ കെട്ടിയിട്ട് മർദ്ദിച്ചത്. യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. ശേഷം ആദ്യമായി ജംഷഡ്പൂരിലെ ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരികയായിരുന്നു ഇയാൾ. വീട്ടിൽ നിന്ന് കിലോമീറ്റർ അകലെ വച്ചാണ് മോഷണം ആരോപിച്ച് ഒരു സംഘം തബ്രീസ് അൻസാരിയെ തടഞ്ഞതും കെട്ടിയിട്ട് മർദ്ദിച്ചതും. ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ അക്രമികൾ നിർബന്ധിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം മർദ്ദിച്ച ശേഷം പൊലീസിന് കൈമാറി. മോഷണക്കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP