Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെങ്കിലും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചത് പാരിസ്ഥിതിക പ്രശ്‌നങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയും എന്നും വിലയിരുത്തൽ

ഇന്ത്യൻ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെങ്കിലും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചത് പാരിസ്ഥിതിക പ്രശ്‌നങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയും എന്നും വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണ് ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്. പാരിസ്ഥിക കാരണങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചെന്നും ഐഎംഎഫ് വിലയിരുത്തുന്നു. കോർപ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിംങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും തളർച്ച ബാധിച്ചിട്ടുണ്ട്.

ഏപ്രിൽ-ജൂൺ പാദത്തിലെ വളർച്ച ഏഴുവർഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കഴിഞ്ഞവർഷം ഇതേകാലയളവിൽ എട്ടുശതമാനമായിരുന്നു വളർച്ച. 2019-20 വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം ഐഎംഎഫ് 0.3ശതമാനം കുറച്ച് ഏഴുശതമാനമാക്കി.

2021 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം വളർച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. നിർമ്മാണമേഖലയിലെ തളർച്ചയും കാർഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കൊല്ലവും അടുത്ത കൊല്ലവും ഇന്ത്യയുടെ വളർച്ച നിരക്ക് മുൻപു കരുതിയതിനെക്കാൾ അൽപം കുറയുമെന്ന് ജൂലൈയിൽ ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. അതേസമയം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ് ഉറച്ചു നിൽക്കുന്നു. വളർച്ചനിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും വ്യക്തമാക്കി.

യുഎസ് ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങൾ തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP