Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ വിഷയത്തിൽ കൈപൊള്ളി ഇമ്രാൻ ഖാൻ; രാജ്യന്തര കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടി; കേസ് നിലനിൽക്കില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കശ്മീർ വിഷയത്തിൽ കൈപൊള്ളി ഇമ്രാൻ ഖാൻ; രാജ്യന്തര കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടി; കേസ് നിലനിൽക്കില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലമാബാദ്: കശ്മീർ വിഷയത്തിൽ കൈപൊള്ളി ഇമ്രാൻ ഖാൻ. വിഷയത്തിൽ യുഎൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് പ്രധാനമന്ത്രിയുടെ നീക്കത്തിനും തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിച്ചാൽ കേസ് നിലനിൽക്കില്ലെന്ന് ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോർട്ട് നൽകി.

ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു ആരോപിച്ചാണ് പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു.

കശ്മീർ വിഷയത്തിൽ രാജ്യാന്തര വേദികളിൽ നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിലിലും പാക്കിസ്ഥാൻ വിഷയം ഉന്നയിച്ചത്. എന്നാൽ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഇന്ന് പാക് അധീന കശ്മീരിൽ നടന്ന റാലിയിൽ ഇന്ത്യക്കും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉയർത്തിയത്. ഇന്ത്യയിൽ മുസ്ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യൂനപക്ഷം വലിയ വിവേചനമാണ് അനുഭവിക്കുന്നത് എന്ന് ആരോപിച്ച ഇമ്രാൻ ഖാൻ, ഇന്ത്യൻ പ്രധാനമന്ത്രി ഭീരുവാണെന്നും പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP