Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ഒന്നാമിന്നിങ്‌സിൽ 69 റൺസ് ലീഡ് നേടി ഇംഗ്ലീഷ് പട; ബാറ്റിങ് തകർച്ചയിൽ വീണ്ടും ഓസീസിനെ രക്ഷിച്ച് സ്റ്റീവ് സ്മിത്; ജോഫ്രാ ആർച്ചർക്ക് ആറ് വിക്കറ്റ്

അവസാന ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ഒന്നാമിന്നിങ്‌സിൽ 69 റൺസ് ലീഡ് നേടി ഇംഗ്ലീഷ് പട; ബാറ്റിങ് തകർച്ചയിൽ വീണ്ടും ഓസീസിനെ രക്ഷിച്ച് സ്റ്റീവ് സ്മിത്; ജോഫ്രാ ആർച്ചർക്ക് ആറ് വിക്കറ്റ്

സ്പോർട്സ് ഡെസ്‌ക്

ഓവൽ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 294 റൺസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 225 റൺസിന് എല്ലാവരും പുറത്തായി. ആതിഥേയർക്ക് 69 റൺസിന്റെ ലീഡാണ് ലഭിച്ചത്. തകർപ്പൻ ഫോമിൽ കളിക്കുന്ന സ്റ്റീവ് സ്മിത് ആണ് ബാറ്റിങ് തകർച്ച നേരിട്ട ഓസീസിനെ ഒരിക്കൽ കൂടി രക്ഷിച്ചത്. 80 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ ആറു വിക്കറ്റ് വീഴ്‌ത്തി ഒരിക്കൽ കൂടി ബൗളിങ്ങിൽ മികവ് കാട്ടി.

ലബൂഷെയ്നുമായും മിച്ചൽ മാർഷുമായും സ്മിത്ത് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ഓസീസിന്റെ സ്‌കോർ 200 കടത്തിയത്. 14 റൺസ് ആയപ്പോൾ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ട ഓസീസിനെ മൂന്നാം വിക്കറ്റിൽ ലബൂഷെയ്നും സ്മിത്തും കര കയറ്റുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 84 പന്തിൽ 48 റൺസ് നേടിയ ലബൂഷെയ്നെയെ ആർച്ചർ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നീട് അഞ്ചാം വിക്കറ്റിൽ മിച്ചൽ മാർഷുമായി സ്മിത്ത് 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ 17 റൺസെടുത്ത മാർഷും ആർച്ചർക്ക് മുന്നിൽ വീണു. നഥാൻ ലിയോൺ 30 പന്തിൽ 25 റൺസെടുത്തു. ജോഫ്രെ ആർച്ചർ ഇംഗ്ലണ്ടിനായി 23.5 ഓവറിൽ 62 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തി. സാം കറൻ മൂന്നു വിക്കറ്റുമായി ആർച്ചർക്ക് പിന്തുണ നൽകി. ക്രിസ് വോക്സ് ഒരു വിക്കറ്റെടുത്തു. നേരത്തെ എട്ടിന് 271 റൺസ് എന്ന തലേദിവസത്തെ സ്‌കോറിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് 294 റൺസിൽ അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP