Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കണ്ടത് മുറിയിൽ വെട്ടേറ്റ് കിടക്കുന്ന ഭാര്യയെ; കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ നില ഗുരുതരമല്ലെന്ന് പൊലീസ്

കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കണ്ടത് മുറിയിൽ വെട്ടേറ്റ് കിടക്കുന്ന ഭാര്യയെ; കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ നില ഗുരുതരമല്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെലവൂർ സ്വദേശിയായ ശോഭയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് രാഘവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലങ്ങളായി ഇയാൾ മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്നും കൊലപാതകത്തിന് കാരണമായത് ഇതാകുമെന്നുമാണ് പൊലീസ് പറയുന്നത്. 

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ശോഭയുടെ കരച്ചിൽ കേട്ട് നാട്ടുകാർ വീട്ടിൽ എത്തിയെങ്കിലും ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ തുറക്കാൻ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു. സംഭവ ശേഷം ശോഭയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത മുറിയിൽ രാഘവൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാഘവന്റെ നില ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP