Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരംപേർ ഉയരട്ടെ... ഇനിയുമുറക്കെ.... ഇതിലുമുറക്കെ... ഇങ്ക്വിലാബ് മുഴങ്ങട്ടെ..! ബംഗാളിലെ എസ്എഫ്‌ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റ ചിത്രത്തിന് പകരം ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് പാക്കിസ്ഥാനിലെ ഷിയാ പെൺകുട്ടി ചോരയൊലിപ്പിച്ച ചിത്രം; എന്തിനാണ് ചേട്ടാ പാക്കിസ്ഥാനിലെ പെണ്ണുങ്ങളുടെ ഫോട്ടോഇട്ടു സഹതാപം വാങ്ങുന്നത് എന്നു ചോദിച്ചു പൊങ്കാലയിട്ട് സോഷ്യൽ മീഡിയയും

ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരംപേർ ഉയരട്ടെ... ഇനിയുമുറക്കെ.... ഇതിലുമുറക്കെ... ഇങ്ക്വിലാബ് മുഴങ്ങട്ടെ..! ബംഗാളിലെ എസ്എഫ്‌ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റ ചിത്രത്തിന് പകരം ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് പാക്കിസ്ഥാനിലെ ഷിയാ പെൺകുട്ടി ചോരയൊലിപ്പിച്ച ചിത്രം; എന്തിനാണ് ചേട്ടാ പാക്കിസ്ഥാനിലെ പെണ്ണുങ്ങളുടെ ഫോട്ടോഇട്ടു സഹതാപം വാങ്ങുന്നത് എന്നു ചോദിച്ചു പൊങ്കാലയിട്ട് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൊഴിലവകാശത്തിനായി തെരുവിലിറങ്ങിയ ബംഗാളിലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊൽക്കത്തയിൽ നടത്തിയ മാർച്ചിനെതിരെ പൊലീസ് ലാത്തിപ്രയോഗം നടത്തിയിരുന്നു. സംഭവത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. ഈ സംഭവം, കേരളത്തിലെ സിപിഎം പ്രവർത്തകർ ഫേസ്‌ബുക്ക് പോസ്റ്റുകളായി അക്രമ ചിത്രങ്ങളും ഇടുന്നുണ്ട്. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ഫേസ്‌ബുക്കിൽ ചിത്രങ്ങൾ സഹിതം പോസ്റ്റിട്ടു.

അണികളെ അവേശം കൊള്ളിക്കും വിധമായിരുന്നു ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അക്രമത്തിൽ ചോരയൊലിപ്പിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം സഹിതമായിരന്നു ഫേസ്‌ബുക്ക് പോസ്റ്റ്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് തുടക്കത്തിൽ നിരവധി പേർ ലൈക്കടിച്ചു കൊണ്ടു രംഗത്തുവന്നു. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ കളിമാറി. ബിനീഷ് പോസ്റ്റു ചെയ്ത ചിത്രങ്ങളിൽ ഒന്ന് പാക്കിസ്ഥാനിലെ ഷിയ പെൺകുട്ടി ആചാരാനുഷ്ടാനത്തിന്റെ ഭാഗമായി കത്തികൊണ്ട് മുറിവേൽപ്പിച്ചു രക്തം ഒലിപ്പിച്ചു നിൽക്കുന്ന ചിത്രമായിരുന്നു.

ചിത്രങ്ങൾക്കൊപ്പം ബിനീഷ് കോടിയേരി കുറിച്ചത് ഇങ്ങനെയായിരുന്നു:
ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരട്ടെ...
ഇനിയുമുറക്കെ.... ഇതിലുമുറക്കെ...
ഇങ്ക്വിലാബ് മുഴങ്ങട്ടെ..
ഇങ്ക്വിലാബിൻ മാറ്റൊലി കേട്ട് അധികാരികളവർ ഞെട്ടട്ടെ...!

#പൊരുതുന്നബംഗാളിനൊപ്പം
#ബംഗാൾസഖാക്കൾക്കൊപ്പം

ഇതോടെ എന്തിനാണ് ചേട്ടാ പാക്കിസ്ഥാനിലെ പെണ്ണുങ്ങളുടെ ഫോട്ടോഇട്ടു സഹതാപം വാങ്ങുന്നത് എന്നു ചോദിച്ചു കൊണ്ടുള്ള പൊങ്കാലകളാണ് പെരുകിയത്. നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനീഷിന്റെ കമന്റ് ബോക്‌സിൽ കമന്റുകൾ ഇട്ടു. അമളി മനസിലായതോടെ ബിനോയി വിവാദ ചിത്രം ഡീലീറ്റ് ചെയ്തു. എങ്കിലും കമന്റുകളുടെ പ്രവാഹം തുടരുകയാണ്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ അടക്കം 12 ഇടതുപക്ഷ യുവജന-വിദ്യാർത്ഥിസംഘടനകളാണ് കഴിഞ്ഞ ദിവസംകൊൽക്കത്തയിലെ തെരുവിൽ പ്രകടനം നടത്തിയത്. ഇവർക്കാണ് പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്നത്. ഹൗറയിലെത്തിയതോടെ നഗരത്തിൽ വിവിധകേന്ദ്രങ്ങളിൽ ബാരിക്കേഡുകളുയർത്തി പൊലീസ് പ്രക്ഷോഭകരെ നേരിടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP