Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക വിതയ്ക്കുന്നു; അബാഖൈഖിലും ഖുറൈസിലുമുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൂചനയോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി സൗദിയും; ആക്രമണത്തെ തുടർന്നുണ്ടായ പ്ലാന്റിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് അരാംകോ അധികൃതർ; എണ്ണ പമ്പിംഗും നിർത്തിവെച്ചു; ഹോർമുസ് കടലിടുക്കിലും സംഘർഷം മുറുകുന്ന ഘട്ടത്തിൽ ലോകരാജ്യങ്ങൾക്കും പുതിയ സാഹചര്യത്തിൽ ആശങ്ക

ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക വിതയ്ക്കുന്നു; അബാഖൈഖിലും ഖുറൈസിലുമുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൂചനയോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി സൗദിയും; ആക്രമണത്തെ തുടർന്നുണ്ടായ പ്ലാന്റിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് അരാംകോ അധികൃതർ; എണ്ണ പമ്പിംഗും നിർത്തിവെച്ചു; ഹോർമുസ് കടലിടുക്കിലും സംഘർഷം മുറുകുന്ന ഘട്ടത്തിൽ ലോകരാജ്യങ്ങൾക്കും പുതിയ സാഹചര്യത്തിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തന്നെയെന്ന് സൂചന. ഇതോടെ ഗൾഫ് മേഖലയിൽ ആശങ്ക പെരുകുകയാണ്. ഇന്നത്തെ ഡ്രോൺ ആക്രമണത്തിൽ അരംകോയ്ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിഷയത്തിൽ സൗദി അരാംകോ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതർ നേരത്തേ സൗദിക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റോയെന്നു വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോൺ ആക്രമണം മേഖലയിൽ കൂടുതൽ പ്രശ്‌നങ്ങൾക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.

തീ നിയന്ത്രണ വിധേയമാക്കണം എന്നാണ് അരംകോ അധികൃതർ അറിയിച്ചിരിക്കുന്നത്. എണ്ണ വിതരണ പമ്പുകൾ ആക്രമണത്തിൽ തകർന്നിട്ടുള്ളതിനാൽ പമ്പിങ് നിർത്തിവെച്ചിട്ടുണ്ട്. എണ്ണശുദ്ധീകരണ ശാലകളിൽ നിന്നും വലിയ രീതിയിലുള്ള തീ പടരുന്ന നിലയിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റുകളിലൊന്നാണ് അബാഖൈഖിലേതെന്നാണ് ആരാംകോ അവകാശപ്പെടുന്നചത്.

2006 ഫെബ്രുവരിയിൽ ഇവിടെ അൽഖ്വയിദയുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകൾ 2015 മുതൽ സംഘർഷത്തിലാണ്. ഇവിടെ ഇടയ്ക്കിടെ ഡ്രോൺ ആക്രമണം ഹൂതി വിമതർ നടത്താറുണ്ട്. യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങൾ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. നേരത്തെ അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങൾക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ച് നേരത്തെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

നാല് വർഷം മുമ്പ് യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവർ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈൽ വേധ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സേന തകർത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തായിഫിൽവെച്ച് തകർത്തിരുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സർക്കാരിനു പിന്തുണ നൽകുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികൾ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്.

ഹൂതികളെ മറയാക്കി ഇറാൻ ആക്രമണം നടത്തുന്നു എന്നാണ് സൗദിയുടെ പരാതി. ഇപ്പോഴത്തെ ആക്രമണത്തിനും ഇറാന് കൈകഴുക്കാൻ സാധിക്കില്ലെന്നാകും സൗദി വാദിക്കുക. ഇത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് ഇടയാക്കും. നിലവിൽ ഈ സംഘർഷത്തിൽ സൗദി പക്ഷത്താണ് അമേരിക്ക. എന്നാൽ, അമേരിക്കയുടെ ഭീഷണിയെ ചെറുക്കാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് ഇറാൻ നിലപാട്, അടുത്തിടെ ഡ്രോണുകൾക്ക് നേരെ തൊടുക്കാവുന്ന വിധത്തിലുള്ള യാസിൻ മിസൈലുകളാണ് ഇറാൻ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെൻസറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാൻ എന്ന മിസൈലാണ് മറ്റൊന്ന്. അടുത്തിടെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പലുകൾ അടക്കം ഇറാൻ പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP