Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയം ഒരാഴ്‌ച്ചകാലം പൊളിച്ച് കളയണമെന്ന് നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നൽകിയ നഗരസഭയ്ക്ക് മുമ്പിൽ കോടിയേരി ബാലകൃഷ്ണൻ സത്യാഗ്രഹം ഇരിക്കുന്നതിനേക്കാൾ വലിയ കാപട്യം എന്താണുള്ളത്? അന്തസ്സോ മര്യാദയോ തൊട്ട് തീണ്ടിയിട്ടില്ലാത്ത പിണറായി വിജയനോടും സിപിഎമ്മിനോടും പൊറുക്കാൻ എന്നെങ്കിലും കാലത്തിന് കഴിയുമോ?

മറുനാടൻ ഡെസ്‌ക്‌

പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ഞാൻ. അതിന്റെ പ്രധാനപ്പെട്ട കാരണം വാക്കും പ്രവർത്തിയും തമ്മിലുള്ള ബന്ധമില്ലായ്കയാണ്. ഒരുവശത്ത് ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയുമൊക്കെ ഗീർവാണങ്ങൾ മുഴക്കുന്ന ഈ സർക്കാർ മറുവശത്ത് വാക്കുകളുമായി ഒരു ബന്ധവുമില്ലാത്ത പ്രവർത്തികളിൽ തുടർച്ചയായി ഇടപെടുന്നു എന്നതാണ് ഈ സർക്കാരിനോടുള്ള എന്റെ ഏറ്റവും വലിയ വിയോജിപ്പ്.

ധൂർത്തിനെതിരെ സത്യപ്രതിജ്ഞ ചെയ്യുകയും മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നത് പോലും വേണ്ടെന്ന് പറയുകയും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ ഒഴിവാക്കും എന്ന് പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തുകൊണ്ട് അധികാരത്തിലെത്തിയ പിണറായി വിജയൻ ഈ പറഞ്ഞതൊക്കെ വിപരീതമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരം കുത്തിമുറിവേൽപ്പിക്കുന്നതിന് വേണ്ടി പിണറായിവിജയൻ പറഞ്ഞിരുന്നത് സുപ്രീംകോടതിയും ഭരണഘടനയുമായിരുന്നു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി എന്ന പരമോന്നത നീതിപീഠം ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ അത് ചെയ്യേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട്. പ്രത്യേകിച്ച് സംസ്ഥാന സർക്കാരിന്. ആ ബാധ്യത മാത്രമാണ് നിറവേറ്റിയത് എന്ന് ശബരിമല വിഷയത്തിൽ പലതവണ പറഞ്ഞ പിണറായി വിജയൻ അവസരം കിട്ടുമ്പോഴൊക്കെ സുപ്രീംകോടതി വിധി അട്ടിമറിക്കുന്നതിന് വേണ്ടി നേതൃത്വം കൊടുക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയുടെ മൂന്ന് സുപ്രധാനമായ വിധികൾ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അട്ടിമറിക്കാൻ ശ്രമിച്ചത് കണ്ടിട്ട് രോഷാകുലനായി കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് വരെ ചോദിച്ച സാഹചര്യമുണ്ടായി.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന ഭരണഘടനാ ലംഘനം- സത്യപ്രതിജ്ഞാ ലംഘനമാണ് മരട് ഫ്‌ളാറ്റിന്റെ കാര്യത്തിൽ ഇപ്പോൾ നടക്കുന്ന നാടകങ്ങൾ. സിപിഎം എന്ന പാർട്ടിയും അതിന്റെ സെക്രട്ടറിയും അതിന്റെ പ്രതിനിധിയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ കപടവേഷക്കാരും കപടനാട്യക്കാരും നുണയന്മാരും എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അത് മാറുന്നു. ഞങ്ങൾ ഇരകൾക്കൊപ്പമാണ്, ഞങ്ങൾ ഫ്‌ള്ാറ്റുടമകൾക്കൊപ്പമാണ്. സിപിഎമ്മുകാർ ഇവിടെ ഉള്ളിടത്തോളം കാലം ആർക്കും മരടിലെ ഫ്‌ളാറ്റ് ഒഴിഞ്ഞുപോകേണ്ടി വരില്ല എന്ന് സിപിഎം എന്ന് പറയുന്ന പാർട്ടിയുടെ സെക്രട്ടറി ഇന്ന് മരടിലെ സത്യാഗ്രഹ പന്തലിൽ ഇരുന്ന് പറഞ്ഞെങ്കിൽ അത് സത്യപ്രതിജ്ഞാ ലംഘനമല്ലേ? ഭരണഘടനാ വിരുദ്ധമല്ലേ?

രാജ്യത്തെ പരമോന്നത നീതിപീഠം പറയുന്നു അത് പൊളിച്ചുമാറ്റാൻ. അത് പൊളിച്ച് മാറ്റുകയില്ല എന്ന് പാർട്ടിയുടെ സെക്രട്ടറി പറയുന്നു. ഏത് പാർട്ടിയുടെ? നാട് ഭരിക്കുന്ന പാർട്ടിയുടെ. അതിനേക്കാൾ വലിയ കാപട്യം ഒരുവശത്ത് ഫ്‌ളാറ്റ് ഉടമകൾക്ക് ഒപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരാഹാരമിരിക്കുന്ന ഈ പാർട്ടിയുടെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായ സംസ്ഥാന ചീഫ് സെക്രട്ടറി മറുവശത്ത് ഉത്തരവാദിത്തങ്ങൾ മുഴുവൻ നഗരസഭയുടെ പുറത്ത് കെട്ടിവെച്ച് നിയമം ലംഘിച്ചാൽ പിടിച്ച് അകത്തിടും എന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP