Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തനി തങ്കത്തിൽ തീർത്ത ടോയ് ലറ്റ് ഉണ്ടാക്കി ഫീസ് ഈടാക്കി ഉപയോഗിക്കാൻ അനുവദിച്ചു; ഓക്സ്ഫോർഡിലെ കൊട്ടാരത്തിൽ നിന്നും കോടികളുടെ കക്കൂസ് അപ്രത്യക്ഷമായി; സ്വർണ ടോയ് ലറ്റ് മോഷണം പോയ കഥയിങ്ങനെ

തനി തങ്കത്തിൽ തീർത്ത ടോയ് ലറ്റ് ഉണ്ടാക്കി ഫീസ് ഈടാക്കി  ഉപയോഗിക്കാൻ അനുവദിച്ചു; ഓക്സ്ഫോർഡിലെ കൊട്ടാരത്തിൽ നിന്നും കോടികളുടെ കക്കൂസ് അപ്രത്യക്ഷമായി;  സ്വർണ ടോയ് ലറ്റ് മോഷണം പോയ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഓക്സ്ഫോർഡ്ഷെയറിലെ ബ്ലെൻഹെയിം പാലസിൽ നിന്നും തനി തങ്കത്തിൽ തീർത്ത ടോയ്ലറ്റ് മോഷണം പോയെന്ന് റിപ്പോർട്ട്. ഫീസീടാക്കി ഉപയോഗിക്കാൻ അനുവദിച്ച ടോയ്ലറ്റാണ് അടിച്ച് മാറ്റപ്പെട്ടിരിക്കുന്നത്. സ്വർണ ടോയ്ലറ്റ് മോഷണം പോയ കഥ ഏവരും ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. ഏതാണ്ട് അഞ്ച് മില്യൺ പൗണ്ട് വിലയാണിതിന് പ്രതീക്ഷിക്കുന്നത്. ഇന്നലെ അതിരാവിലെയാണ് ടോയ്ലറ്റ് മോഷണം പോയിരിക്കുന്നത്. ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗറിസിയോ കാറ്റലൻ ഡിസൈൻ ചെയ്ത ടോയ്ലറ്റ് രണ്ട് ദിവസം മുമ്പായിരുന്നു ഏവർക്കും കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാനാരംഭിച്ചിരുന്നത്.

ഓക്സ്ഫോർഡ്ഷെയർ പാലസിൽ നടന്ന എക്സിബിഷന്റെ ഭാഗമായിട്ടായിരുന്നു ഇത് പ്രദർശനത്തിന് വച്ചിരുന്നത്. പാലസ് സന്ദർശിക്കുന്നവർക്ക് മൂന്ന് മിനുറ്റ് സമയം അനുവദിച്ച് ഈ ടോയ്ലറ്റ് പണം നൽകി ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. ഈ മോഷണവുമായി ബന്ധപ്പെട്ട് 66 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് തെയിസം വാലി പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്.ഇത് വളരെ വിലയേറിയതും അപൂർവവുമായി ടോയ്ലറ്റാണെന്നാണ് ബ്ലെൻഹെയിം പാലസിന്റെ ചീപ് എക്സിക്യൂട്ടീവ് ഓഫീസറായ ഡൊമിനിക് ഹാരെ പ്രതികരിച്ചിരിക്കുന്നത്.

സംഭവം പൊലീസിൽ അറിയിച്ചപ്പോൾ അവർ കുതിച്ചെത്തിയിരുന്നുവെന്നും ഹാരെ വെളിപ്പെടുത്തുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നുണ്ടെന്നാണ് ഇൻസ്പെക്ടർ റിച്ചാർഡ് നിക്കോൾസ് പറയുന്നത്.ന്യൂയോർക്കിലെ സോളമൻ ആർ ഗുഗ്ഗെൻഹെയിം മ്യൂസിയത്തിന് വേണ്ടിയാണ് കാറ്റലൻ ഈ ടോയ്ലറ്റ് ഡിസൈൻ ചെയ്തിരുന്നത്.ഇവിടെ ഒരു ലക്ഷ്തോളം പേർ ഈ ടോയ്ലറ്റ് ഉപയോഗിക്കാൻ ക്യൂ നിന്ന കാലമുണ്ടായിരുന്നു.കാറ്റലന്റെ ബ്രിട്ടനിലെ ആദ്യത്തോ സോളോ ഷോയ്ക്കിടെയാണ് ടോയ്ലറ്റ് മോഷണം പോയിരിക്കുന്നത്. ഈ ടോയ്ലറ്റിന് പുറമെ അദ്ദേഹത്തിന്റെ നിരവധി പ്രശസ്തമായ സൃഷ്ടികൾ ഈ എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

രാത്രിയിൽ പാലസിലേക്ക് കടന്ന് കയറി മോഷ്ടാക്കൽ പുലർച്ചെ 4.50ന് സ്വർണ ടോയ്ലറ്റ് അടിച്ച്മാറ്റി സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. കവർച്ചക്കിടെ ആർക്കും പരുക്കേറ്റിട്ടില്ല.കവർച്ചയിൽ രണ്ട് വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ കവർച്ചയെക്കുറിച്ചോ ടോയ്ലറ്റിനെ കുറിച്ചോ വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. 2016നും 2017നും ഇടയിൽ ഒരു ലക്ഷത്തിലധികം പേർ ഈ ടോയ്ലറ്റ് പണം നൽകി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗുഗ്ഗെൻഹെയിം മ്യൂസിയത്തിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്.

ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ 'വിക്ടറി ഈസ് നോട്ട് ആൻ ഓപ്ഷൻ' എന്ന് പേരിട്ട പ്രദർശനത്തിന്റെ ഭാഗമായാണ് സ്വർണ ക്ലോസറ്റ് കാണാൻ ജനങ്ങൾക്ക് അവസരം നൽകിയത്. വ്യാഴാഴ്ചയാണ് പ്രദർശനത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളിൽ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസറ്റ്് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കൾ കൊട്ടാരത്തിൽ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജെസ്സ് മിൽനെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP