Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസശമ്പളം 50,000 രൂപവരെയുള്ള സ്ത്രീത്തൊഴിലാളികൾക്ക് ഇ.എസ്‌ഐ. ആനുകൂല്യം; നഴ്സുമാർക്കും ഐ.ടി. മേഖലയിലുള്ളവർക്കും അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർക്കും ഇനി ഇ എസ് ഐ ആനുകൂല്യം ഉറപ്പിക്കാം

മാസശമ്പളം 50,000 രൂപവരെയുള്ള സ്ത്രീത്തൊഴിലാളികൾക്ക് ഇ.എസ്‌ഐ. ആനുകൂല്യം; നഴ്സുമാർക്കും ഐ.ടി. മേഖലയിലുള്ളവർക്കും അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർക്കും ഇനി ഇ എസ് ഐ ആനുകൂല്യം ഉറപ്പിക്കാം

സ്വന്തം ലേഖകൻ

കൊച്ചി: മാസശമ്പളം 50,000 രൂപവരെയുള്ള സ്ത്രീത്തൊഴിലാളികൾക്ക് ഇ.എസ്‌ഐ. ആനുകൂല്യം നൽകാനുള്ള ഇ.എസ്‌ഐ. ബോർഡിന്റെ തീരുമാനം നടപ്പാകുന്നതോടെ നഴ്സിങ്, ഐ.ടി. മേഖലയിലുള്ളവർ, അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ തുടങ്ങിയവരെല്ലാം ആനുകൂല്യത്തിന് അർഹരാകും. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള ആനുകൂല്യമാണ് ഇപ്പോൾ ഇ.എസ്‌ഐ.യുടെ ഏറ്റവും വലിയ ആകർഷണീയത.

ഇ.എസ്‌ഐ. ആനുകൂല്യത്തിന് കണക്കാക്കുന്ന മാസശമ്പളം 21,000 ആയതിനാൽ ശമ്പളം കൂടുമ്പോൾ ഒട്ടേറെപ്പേർ തനിയേ സ്‌കീമിൽനിന്ന് പുറത്താവുകയാണ്. കേരളത്തിൽ നഴ്‌സിങ് മേഖലയിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോൾ നല്ലൊരു ശതമാനം വനിതകൾ പുറത്തായി. ഇ.എസ്‌ഐ. ബോർഡിന്റെ തത്ത്വത്തിലുള്ള തീരുമാനം നടപ്പാവുന്നമുറയ്ക്ക് ഇതിനകം പുറത്തായവർക്ക് വീണ്ടും ആനുകൂല്യം ലഭിക്കും.സംസ്ഥാനത്ത് 11 ലക്ഷത്തോളം ഇ.എസ്‌ഐ. വരിക്കാരുള്ളതിൽ രണ്ടരലക്ഷം വനിതകളാണ്. ദേശീയതലത്തിൽ ആകെ വരിക്കാരിൽ 16 ശതമാനമേ വനിതകളുള്ളു.

പ്രോവിഡന്റ് ഫണ്ട് സ്‌കീമിൽനിന്ന് വ്യത്യസ്തമായി ഓവർടൈം ഒഴികെയുള്ള എല്ലാ വേതനവുംകൂടിയാണ് (അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, മറ്റ് അലവൻസുകൾ തുടങ്ങിയവ) 21,000 രൂപയെന്ന പരിധി നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ കൂടുതൽ തൊഴിലാളികളും ഇ.എസ്‌ഐ.യിൽനിന്ന് പുറത്താണ്.

സിക്ക്നസ് ബെനിഫിറ്റ്, മെഡിക്കൽ ബെനിഫിറ്റ്, ആറുമാസം അവധിയും ശമ്പളവുമുള്ള പ്രസവാനുകൂല്യം, ഡിസെബിലിറ്റി ബെനിഫിറ്റ്, ഡെത്ത് ബെനിഫിറ്റ് എന്നിവയാണ് മറ്റാനുകൂല്യങ്ങൾ. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ സ്‌കീം പ്രകാരം ഇ.എസ്‌ഐ. അംഗത്തിനും ആശ്രിതർക്കും (അമ്മ, അച്ഛൻ, മക്കൾ) പത്തുലക്ഷം രൂപവീതം ചികിത്സാ ആനുകൂല്യം ലഭിക്കും. ഓരോ അംഗത്തിനും ആശ്രിതർക്കും പത്തുലക്ഷം രൂപവരെയുള്ള ചികിത്സ എന്നത് മറ്റ് ആരോഗ്യ ഇൻഷുറൻസ് സ്‌കീമുകളെക്കാളും മെച്ചമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP