Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെക്ക് കേസിൽ നിന്ന് രക്ഷപ്പെട്ട തുഷാർ വെള്ളാപ്പള്ളി നെടുമ്പാശ്ശേരിയിലെത്തി; കള്ളക്കേസിൽ കുടുങ്ങിയ നേതാവ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയ ആവേശത്തിൽ ബിഡിജെഎസ് എസ്എൻഡിപി അണികൾ; കൊച്ചിയിലെത്തിയ നേതാവ് കാറിൽ കയറിയത് തിക്കിലും തിരക്കിലും ശ്വാസംമുട്ടി; തുഷാറിനെ ഷാളണിയിച്ച് വരവേൽക്കാൻ എത്തിയവരിൽ ബിജെപി നേതാവ് പി കെ കൃഷ്ണദാസും; യുവതിയുടെ ഫോൺ വിളി കേട്ട പാടെ ദുബായിൽ പോയി കുടുങ്ങിയ വെള്ളാപ്പള്ളിയുടെ മകൻ തിരിച്ചെത്തുമ്പോൾ

ചെക്ക് കേസിൽ നിന്ന് രക്ഷപ്പെട്ട തുഷാർ വെള്ളാപ്പള്ളി നെടുമ്പാശ്ശേരിയിലെത്തി; കള്ളക്കേസിൽ കുടുങ്ങിയ നേതാവ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയ ആവേശത്തിൽ ബിഡിജെഎസ് എസ്എൻഡിപി അണികൾ; കൊച്ചിയിലെത്തിയ നേതാവ് കാറിൽ കയറിയത് തിക്കിലും തിരക്കിലും ശ്വാസംമുട്ടി; തുഷാറിനെ ഷാളണിയിച്ച് വരവേൽക്കാൻ എത്തിയവരിൽ ബിജെപി നേതാവ് പി കെ കൃഷ്ണദാസും; യുവതിയുടെ ഫോൺ വിളി കേട്ട പാടെ ദുബായിൽ പോയി കുടുങ്ങിയ വെള്ളാപ്പള്ളിയുടെ മകൻ തിരിച്ചെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം:യുവതിയുടെ ഫോൺ വിളി കേട്ട പാടെ ദുബായിൽ പോയി അജ്മാൻ പൊലീസിന്റെ പിടിയിലായ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി. കള്ളക്കേസിൽ കുടുങ്ങി പണി കിട്ടിയ ബിഡിജെഎസ് നേതാവിനെ വരവേൽക്കാൻ എസ്എൻഡിപി, ബിഡിജെഎസ് പ്രവർത്തകർ വളരെ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജയ് വിളിച്ചും പൊന്നാട അണയിച്ചും തുഷാറിനെ സ്വീകരിക്കാൻ ബിജെപി നേതാവ് പി കെ കൃഷ്ണദാസും എത്തി. അണികളുടെ ആവേശത്തിലും സ്‌നേഹത്തിലും വീർപ്പ് മുട്ടിയ തുഷാർ തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ് കാറിൽ കയറിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള സമർപ്പിച്ച രേഖകളിൽ കോടതി സംശയം പ്രകടിപ്പിച്ചതോടെ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞത്. കേസ് തള്ളിയതിനെ തുടർന്ന് തുഷാറിന്റെ പാസ്പോർട്ടും തിരിച്ചു നൽകുകയുണ്ടായി.

ബിഡിജെഎസിനെ ഇടതു പാളയത്തിൽ എത്തിക്കുമോ എന്ന സംശയം കനത്ത സാഹചര്യത്തിലാണ് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് തുഷാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തിയത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതോടെ അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്തു. തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്തിൽ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന രീതിയിൽ വരെ ചർച്ചകൾ വന്നിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രിയെ നന്ദി അറിയിക്കലാണ് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ബിജെപി തട്ടിക്കൂട്ടിയ മുന്നണി സംവിധാനത്തെ തകർക്കുമോ എന്ന ആശങ്കയ്ക്ക് ഇടനൽകിയിരുന്നത്. ഇത്തരമൊരു ആശങ്കയുടെ പ്രതിഫലനമായി പി കെ കൃഷ്ണദാസിന്റെ വരവിനെ കണക്കാക്കാൻ സാധിക്കും

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് നൽകിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം. ബിസിനസ് പങ്കാളിക്കു നൽകിയ 90 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. പത്തുവർഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്നു തുഷാർ. എഞ്ചിനീയറായ നാസിൽ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാർ ജോലികൾ ഏൽപ്പിച്ചിരുന്നത്. ഒരു ഇടപാടിൽ നാസിൽ അബ്ദുള്ളക്ക് തുഷാർ വണ്ടിചെക്കായിരുന്നു നൽകിയിരുന്നത് എന്നായിരുന്നു നാസിലിന്റെ പരാതി.

നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനായിരുന്നില്ല. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നുമായിരുന്നു തുഷാറിന്റെ വാദം.

നാസിൽ അബ്ദുള്ള നൽകിയ ക്രിമിനൽ കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തള്ളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകിയിരുന്നു. ഇതിനിടെ, തനിക്കെതിരെ ചെക്ക് കേസ് നൽകിയ നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങുകയാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു ഗുരുതരമായ ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക. ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP