Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ഞാൻ`; `ഹിന്ദി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയുമാണ്`; കുട്ടികൾ എല്ലാ ഭാഷയും പഠിക്കണം പക്ഷേ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾ അനുവദിക്കില്ല; ഇന്ത്യയുടെ നാനാത്വം ഭാഷയുടെ പേരിൽ നശിപ്പിക്കരുത് എന്ന് രമേശ് ചെന്നിത്തല

`ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ഞാൻ`; `ഹിന്ദി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയുമാണ്`; കുട്ടികൾ എല്ലാ ഭാഷയും പഠിക്കണം പക്ഷേ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾ അനുവദിക്കില്ല; ഇന്ത്യയുടെ നാനാത്വം ഭാഷയുടെ പേരിൽ നശിപ്പിക്കരുത് എന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. ഹിന്ദി തനിക്ക് ഏറെ ഇഷ്ടമുള്ള ഭാഷയാണ് എന്നും എന്നാൽ ഒരു ഭാഷയും രാജ്യത്തെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല എന്നാണ് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ത്രിഭാഷ്യ സംവിധാനം നിലവിലുള്ള രാജ്യമാണ് എന്ന് മറക്കരുത് എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകളും കുട്ടികൾ പഠിക്കണമെന്നും അദ്ദേഹം പറയുന്നു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സ്‌കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ഞാൻ. എനിക്ക് ഏറെ ഇഷ്ടമുള്ള ഭാഷയാണ് ഹിന്ദി. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിൽ നിന്നാണ് ഈ നല്ല ഭാഷ എനിക്ക് വശമായത്. പക്ഷെ ഒരു രാജ്യത്തിന് ഒരു നികുതി എന്നപോലെ ഒരു ഭാഷ എന്ന രീതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ത്രിഭാഷാ സംവിധാനം നിലനിൽക്കുന്ന പാഠ്യക്രമമമാണ് ഇവിടെയുള്ളത്.

ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകളും കുട്ടികൾ പഠിക്കണം. എല്ലാ ഭാഷകൾക്കും തുല്യപദവിയാണ്. ഒരു ഭാഷയും മറ്റുഭാഷകളേക്കാൾ മഹത്തരമല്ല. ഭാഷയിലെ വൈവിധ്യം ഇന്ത്യയുടെ സൗന്ദര്യമാണ്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇന്ത്യയെ രൂപപ്പെടുത്തിയ പണ്ഡിറ്റ് നെഹ്റു ഉൾപ്പെടുത്തിയ ദേശീയ നേതാക്കൾ വൈവിധ്യം കാത്ത് സൂക്ഷിച്ചവരാണ്. ഈ നാനാത്വം ഭാഷയുടെ പേരിൽ നശിപ്പിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP