Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഴ്‌സലോണയ്ക്കായി പുറത്തെടുക്കുന്നത് തകർപ്പൻ പ്രകടനങ്ങൾ മാത്രമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ദേശീയ ടീമിൽ ഇപ്പോഴും സ്ഥാനം സൈഡ് ബെഞ്ചിൽ തന്നെ; ജർമ്മനിയുടെ ഒന്നാം നമ്പർ ഗോളിയാകാൻ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഇത് മാനസിക ആഘാതമെന്നും മാർക് ആന്ദ്രെ ടെർ സ്റ്റീഗൻ; ടീമിനുള്ളിൽ പറയേണ്ടത് പരസ്യമാക്കിയതിൽ ജർമ്മൻ നായകൻ ന്യൂയർക്ക് അതൃപ്തി

ബാഴ്‌സലോണയ്ക്കായി പുറത്തെടുക്കുന്നത് തകർപ്പൻ പ്രകടനങ്ങൾ മാത്രമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ദേശീയ ടീമിൽ ഇപ്പോഴും സ്ഥാനം സൈഡ് ബെഞ്ചിൽ തന്നെ; ജർമ്മനിയുടെ ഒന്നാം നമ്പർ ഗോളിയാകാൻ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഇത് മാനസിക ആഘാതമെന്നും മാർക് ആന്ദ്രെ ടെർ സ്റ്റീഗൻ; ടീമിനുള്ളിൽ പറയേണ്ടത് പരസ്യമാക്കിയതിൽ ജർമ്മൻ നായകൻ ന്യൂയർക്ക് അതൃപ്തി

സ്പോർട്സ് ഡെസ്‌ക്

ബെർലിൻ: കാര്യം ബാഴ്‌സലോണയുടെ സൂപ്പർ താരവും ഒന്നാം നമ്പർ ഗോൾ കീപ്പറുമൊക്കെയാണെങ്കിലും ദേശീയ ടീമിൽ ആ പരിഗണനയില്ല സൂപ്പർ ഗോളി മാർക് ആേ്രന്ദ ടെർ സ്റ്റീഗന്. ഈ വിഷയത്തിൽ തന്റെ അതൃപ്തി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം. ജർമ്മൻ ദേശീയ ടീമിന് ഇപ്പോഴും ഒന്നാം നമ്പർ ഗോൾ കീപ്പർ ലോകകപ്പ് ജേതാവ് കൂടിയായ മാന്വൽ ന്യൂയർ തന്നെയാണ്. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യത മത്സരങ്ങളിലും ജർമ്മൻ വല കാത്തത് ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ന്യൂയർ തന്നെയാണ്. സൈഡ് ബെഞ്ചിലിരുന്ന് മടുത്തുവെന്ന് പരസ്യമായി തന്നെ തുറന്നടിക്കുകയാണ് 27കാരനായ ടെർ സ്റ്റീഗൻ.

കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടും ദേശീയ ടീമിൽ രണ്ടാമനാക്കുന്നതിന് എന്ത് വിശദീകരണമാണുള്ളതെന്ന് എനിക്കറിയില്ല, ഒന്നാം ഗോളിയാകാൻ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്, എന്നാലും ദേശീയ ടീമിനൊപ്പമുള്ള ദൗത്യം എനിക്ക് കനത്ത മാനസികാഘാതം മാത്രമാണ്, ടെർ സ്റ്റീഗൻ പറഞ്ഞു. അതേസമയം 32 കാരനായ ന്യൂയർ തകർപ്പൻ ഫോം തുടരുന്നതാണ് ടെർ സ്റ്റീഗന് തിരിച്ചടിയാകുന്നത്. അതേസമയം ടെർസ്റ്റീഗൻ ടീമിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പുറത്ത് പറയുന്നതിൽ ന്യൂയർക്ക് അതൃപ്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP