Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റൻ ഷോപ്പിങ് മാൾ, നിടുവാലൂരിൽ ഏക്കർ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാർട്ണർഷിപ്പ്... എല്ലാമുണ്ടായിട്ടും വഴിവിട്ട ആഡംബര ജീവിതഭ്രമം മുജീബിനെ മോഷ്ടാവാക്കുകയാരിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗം മോഷണത്തിലേക്ക് തിരിഞ്ഞതിന് പിറകിൽ സ്ത്രീ വിഷയം തന്നെയെന്നാണ് പൊലീസും നൽകുന്നസൂചന. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആർഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാർ തകർത്ത് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു.

നഗരത്തിൽ ദേശീയ പാതയോരത്ത് പടുകൂറ്റൻ ഷോപ്പിങ് മാളും നിടുവാലൂരിൽ ഏക്കർ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാർ ഉൾപ്പെടെ വാങ്ങി നൽകിയിരുന്നു. ഈ യുവതിയുമായി ബന്ധം ദൃഢമായതോടെ ചെലവ് വർധിക്കുകയും ചെയ്തു. ഇതോടെ മോഷണം അനിവാര്യതയായി മാറി. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളിൽ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിൽ നിന്ന് കൈയിട്ട് വാരൻ കഴിയാത്തതു കൊണ്ട് കാറുകളുടെ ചില്ലുകൾ തകർത്ത് കിട്ടുന്നതെല്ലാം കൈക്കലാക്കി. ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ നിർത്തിയിട്ട കാറുകളുടെ ഗ്ലാസുകൾ തകർത്തും വാതിൽ തുറന്നും 20 ഓളം കവർച്ചയാണ് എം പി അബ്ദുൾ മുജീബ് നടത്തിയത്.

പുഷ്പഗിരി സ്വദേശിയും പരിയാരം ഓണപ്പറമ്പിൽ താമസക്കാരനുമായ മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബിന്റെത് (42) വഴിവിട്ട ജീവിതമായിരുന്നു. ഏഴാംമൈലിലെ പ്രവാസിയുടെ കുടുംബവുമായുള്ള ബന്ധമാണ് കാർ വാങ്ങിക്കൊടുക്കുന്നതിലും മറ്റുമെത്തിയതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള ചെലവ് വർധിച്ചതോടെയാണ് മുജിബ് കവർച്ചയിലേക്ക് തിരിഞ്ഞത്. യൂട്യൂബിൽനിന്നാണ് സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ച് കാറുകളുടെ വാതിലുകൾ തുറക്കുന്ന വിദ്യ സ്വായത്തമാക്കിയത്. 2019 ജനുവരി 17 ന് സയ്യിദ് നഗറിൽ വി.വി.അബ്ദുള്ളയുടെ കാർ തകർത്ത് രണ്ടേകാൽ ലക്ഷം കവർന്നത്. ഉമ്മർകുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ല് തകർത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു.

ഈ കേസിന് ശേഷം പൊലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയിൽ ഏഴാംമൈലിലെ യുവതിയുടെ ബന്ധുക്കളിൽ നിന്നും ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് മന്നയിലെ വ്യാപാരിയായ കവർച്ച നടത്തിയ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചത്. പരാതികളില്ലാത്തതും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതുമായ ഒട്ടേറെ കവർച്ച മുജീബ് നടത്തിയതായി സൂചനയുണ്ട്. കാറുകളുടെ വാതിൽ തുറന്ന് കവർച്ച നടത്തുന്നതിനാൽ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത് ആദ്യമൊന്നും യാത്രക്കാർ അറിയില്ല.

തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ടി. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ രണ്ടു കാറുകൾ തകർത്ത് 18,000 രൂപ കവർന്ന സംഭവത്തിലുൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച നടന്നതുൾപ്പെടെ തളിപ്പറമ്പിൽ കാർ തകർത്ത് 16 കവർച്ചകളാണ് നടന്നത്. വ്യാഴാഴ്ച പറശിനിക്കടവിലും സ്നേക്ക് പാർക്കിന് സമീപവും രണ്ടു കാറുകളാണ് മോഷ്ടാക്കൾ തകർത്തത്. സ്‌നേക്ക് പാർക്കിന് സമീപം നിർത്തിയിട്ട ചുഴലി ചാലുവയൽ സ്വദേശി കുറ്റിയത്ത് ഹൗസിൽ കെ. തോമസിന്റെ കെഎൽ 11 എഎൽ 5855 മാരുതി ആൾട്ടോ കാറിലാണ് ആദ്യം കവർച്ചയ്ക്ക് ശ്രമം നടന്നത്.

പിന്നിലെ ഡോർ തകർത്തെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. ഉച്ചകഴിഞ്ഞ് രണ്ടരയോടെ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച രണ്ടു പേർ കാറിനു സമീപം നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരുടെ ദൃശ്യങ്ങൾ തൊട്ടടുത്ത എംവിആർ ആയുർവേദ കോളജിലെ സിസിടിവി കാമറയിൽ പതിഞ്ഞത് പൊലീസ് പരിശോധിച്ചുവരികയാണ്. ഈ സംഭവത്തിനുശേഷം പറശിനിക്കടവ് പാലത്തിനു സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീൺകുമാറിന്റെ മാരുതി 800 കാർ തകർത്താണ് പണം കവർന്നത്. പ്രവീൺകുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉൾപ്പെടെ 18,000 രൂപയാണ് കവർന്നത്. വൈകുന്നേരം നാലരയോടെ കാർ നിർത്തിയിട്ട് പറശിനിക്കടവ് ക്ഷേത്രത്തിൽ പോയതായിരുന്നു ഇവർ. ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഡോർ തകർത്തനിലയിൽ കണ്ടത്.

നേരത്തെ സ്നേക്ക് പാർക്കിന് സമീപത്തെ കാർ തകർത്ത അതേ സംഘംതന്നെയാണ് ഇതിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. ആദ്യത്തെ കാർ തകർത്തിട്ടും ഒന്നും കിട്ടാതിരുന്ന സംഘം ക്ഷേത്രപരിസരത്ത് എത്തി കവർച്ച നടത്തുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വര ക്ഷേത്രപരിസരത്ത് നടന്ന കവർച്ചയ്ക്കു ശേഷമാണ് വ്യാഴാഴ്ച രണ്ടു കവർച്ചകൾ നടന്നത്. ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും പിൻനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ എടിഎം കാർഡുകളും വിദേശ ഡ്രൈവിങ് ലൈസൻഡസുമുൾപ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയുമാണ് കവർന്നത്. ഇവ പിന്നീട് രാത്രി പന്ത്രണ്ടോടെ സാൻജോസ് സ്‌കൂൾ വളപ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

വൈകുന്നേരം 6.40 ന് ക്ഷേത്രദർശനത്തിനെത്തിയ ബഹറിനിൽ ജോലിചെയ്യുന്ന ഏഴാംമൈൽ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോറാണ് തകർക്കപ്പെട്ടത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞത് പൊലീസിന് ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP