Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രത്തിലേക്ക് പോകാൻ വഴി അറിയാതെ വന്നപ്പോൾ സഹായം തേടിയത് ഗൂഗിൾ മാപ്പിനോട്; പറഞ്ഞ് തന്ന വഴി ചെന്നെത്തിയത് ആഴമേറിയ ചിറയിലേക്ക്; കാർ കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത് ഗൂഗിൾ മാപ്പിന്റെ നിർദേശ പ്രകാരം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

ക്ഷേത്രത്തിലേക്ക് പോകാൻ വഴി അറിയാതെ വന്നപ്പോൾ സഹായം തേടിയത് ഗൂഗിൾ മാപ്പിനോട്; പറഞ്ഞ് തന്ന വഴി ചെന്നെത്തിയത് ആഴമേറിയ ചിറയിലേക്ക്; കാർ കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത് ഗൂഗിൾ മാപ്പിന്റെ നിർദേശ പ്രകാരം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: ക്ഷേത്രത്തിലേക്ക് പോകാൻ വഴി അറിയാതെ വന്നപ്പോൾ ഗൂഗിൾ മാപ്പ് നോക്കി എത്തിയത് ആഴമേറിയ ചിറയിലേക്ക്. കാർ ചിറയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്. പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.

ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ തിരിച്ചപ്പോൾ അത് പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാർ ഏറെ പ്രയത്‌നിച്ചാണ് കാർ തിരിച്ചു കയറ്റിയത്. എന്തായാലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ സമാധാനത്തിലാണ് യാത്രക്കാർ. ഗൂഗിൾ മാപ്പ് ഇത്തരത്തിൽ വഴി തെറ്റിക്കുന്നതായി നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചില സന്ദർഭങ്ങളിൽ ചെറിയതും വേഗത്തിൽ എത്താൻ പറ്റുന്നതുമായ വഴികളായിരിക്കും മാപ്പിൽ ദൃശ്യമാകുന്നത്. എന്നാൽ പലപ്പോഴും കാറിലും ബൈക്കിലും വരുന്നവർ നടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ എത്തുന്നത് തെറ്റായ വഴിയിലായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP