Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പിലെ നാണക്കേട് മറക്കാൻ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയത് പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി; പ്രതീക്ഷകൾക്ക് കരുത്ത് പകരാൻ ക്വിന്റൺ ഡി കോക്ക് എന്ന പുതിയ കപ്പിത്താൻ; തകർപ്പൻ ഫോമിലെങ്കിലും ഇനിയും സെറ്റാകാത്ത ടി20 ടീമിന്റെ പണിപ്പുരയിൽ ഇന്ത്യയും; കോലിപ്പടയുടെ കരുത്ത് മുൻനിരയുടെ ബാറ്റിങ്ങ് ഫോമിൽ; ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന് ധരംശാലയിൽ

ലോകകപ്പിലെ നാണക്കേട് മറക്കാൻ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയത് പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി; പ്രതീക്ഷകൾക്ക് കരുത്ത് പകരാൻ ക്വിന്റൺ ഡി കോക്ക് എന്ന പുതിയ കപ്പിത്താൻ; തകർപ്പൻ ഫോമിലെങ്കിലും ഇനിയും സെറ്റാകാത്ത ടി20 ടീമിന്റെ പണിപ്പുരയിൽ ഇന്ത്യയും; കോലിപ്പടയുടെ കരുത്ത് മുൻനിരയുടെ ബാറ്റിങ്ങ് ഫോമിൽ; ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന് ധരംശാലയിൽ

സ്പോർട്സ് ഡെസ്‌ക്

ധരംമശാല: ലോകകപ്പിലെ മോശം പ്രകടനം മറക്കാനും പുതിയ ടീമിനെ കെട്ടിപ്പടുക്കാനും ശ്രമിക്കുന്ന സൗത്താഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. പുതിയ നായകൻ ക്വിന്റൺ ഡി കോക്കിന്റെ കീഴിൽ ഏറെ പ്രതീകഷയോചെ സൗത്താഫ്രിക്കയിറങ്ങുമ്പോൾ മറുവശത്ത് വലിയ ഫോമിലാണ് ഇന്ത്യ. വിൻഡീസ് പര്യടനത്തിൽ സമ്പൂർണ വിജയവുമായിട്ടാണ് ഇന്ത്യ വരുന്നത്. എന്നാൽ ടി 20യിൽ ഏകദിന ടെസ്റ്റ് ടീമുകൾ പുലർത്തുന്ന മികവ് ഇന്ത്യക്ക് അവകാശപ്പെടാനൊട്ട് ഇല്ലതാനും.

ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകൾക്കും ഈ പരമ്പര നിർണായകമാണ്. ജസ്പ്രീത് ബുറ ഇല്ലാത്ത ബൗളിങ് നിര എങ്ങനെ പന്തെറിയും എന്നത് പ്രധാനമാണ്. മറുവശത്ത് അത്ര പരിചയ സമ്പന്നമല്ല സൗത്താഫ്രിക്കൻ ബാറ്റിങ് നിരയും. നവ്ദീപ് സെയ്‌നി, ദീപക് ചഹർ, ഖലീൽ അഹമ്മദ് എന്നീ യുവ ഫാസ്റ്റ് ബൗളർമാർ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ലെഗ് സ്പിന്നർ രാഹുൽ ചഹാറിനും ഇത് വലിയ അവസരമാണ്. മറുവശത്ത് മികച്ച് ഒരു സ്പിന്നർ ഇല്ലാതെ ഇന്ത്യയിൽ കളിക്കുക എന്ന വെല്ലുവിളിയാണ് സൗത്താഫ്രിക്കയ്ക്കുള്ളത്. പേസ് ബോളർ റബാദയിലാണ് അവർ ഏറെ പ്രതീക്ഷ വയ്ക്കുന്നത്.

13 ട്വന്റി 20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ എട്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത് അഞ്ച് മത്സരങ്ങളിൽ മാത്രം. ഇതേ വേദിയിൽ 2015ൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയിൽ ഇന്ത്യ 199 റൺസ് നേടിയെങ്കിലും സൗത്താഫ്രിക്കയ്ക്കായിരുന്നു വിജയം. ഇന്ത്യയിൽ

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചാഹർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്റൺ ഡി കോക്ക്, റാസി വാൻഡർ ഡസ്സൻ, ടെംബ ബവുമ, ജൂനിയർ ദാല, ജോൺ ഫോർച്യൂൺ, ബെയ്‌റൺ ഹെൻഡ്രിക്‌സ്, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ആന്റിച്ച് നോർച്ചെ, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗിസോ റബാഡ, ടബ്രെയ്‌സ് ഷംസി, ജോർജ് ലിൻഡെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP