Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദി എത്തുന്ന ദിവസം ഗുവാഹത്തിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; പബ്ലിക് ബസിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് നിരവധി തവണ; സേനയിലെ പട്ടാളക്കാരെയുൾപ്പടെ രക്ഷിച്ചത് നൂറ് കണക്കിന് ജീവനുകൾ; ഇന്ത്യൻ ആർമിയിലെ മിടുക്കനായ സ്‌നിഫർ ഡോഗ് `ഡച്ചിന്റെ` മരണത്തിൽ മനംനൊന്ത് പട്ടാളക്കാർ; ആദരാഞ്ജലികളുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും

മോദി എത്തുന്ന ദിവസം ഗുവാഹത്തിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി;  പബ്ലിക് ബസിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് നിരവധി തവണ; സേനയിലെ പട്ടാളക്കാരെയുൾപ്പടെ രക്ഷിച്ചത് നൂറ് കണക്കിന് ജീവനുകൾ; ഇന്ത്യൻ ആർമിയിലെ മിടുക്കനായ സ്‌നിഫർ ഡോഗ് `ഡച്ചിന്റെ` മരണത്തിൽ മനംനൊന്ത് പട്ടാളക്കാർ; ആദരാഞ്ജലികളുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒൻപത് വർഷക്കാലം ഇന്ത്യൻ ആർമ്മിയിൽ സേവനമനുഷ്ടിച്ച `ഡച്ച്` എന്ന സേനയിലെ നായയുടെ മരണത്തിൽ അനുശോചനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇക്കഴിഞ്ഞ 11ന് മരിച്ച നായയുടെ മൃത ശരീരം അലങ്കരിച്ച ശേഷം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. സേനയിൽ വളരെ മിടുക്കനായ നായയായിരുന്നു ഡച്ച്. ഉറക്കത്തിലായിരുന്നു അവന്റെ മരണം എന്നും സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. നല്ല മരണമാണ്...അവന് കഷ്ടപ്പെടേണ്ടി വന്നില്ല. ഒൻപത് വർഷമായി സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡിന് ഒപ്പമുള്ള ലാബ് ഇനത്തിൽ പെട്ട നായയാണ് ഡച്ച്. വലരെ മിടുക്കനായി തന്റെ ജോലികൾ ചെയ്തിരുന്ന നായയാിരുന്നു ഡച്ച് എന്ന് രാജ്‌നാഥ് സിങിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. സ്‌ഫോടക വസ്തുക്കൾ മണം പിടിച്ച് കണ്ടെത്തുന്നതിൽ വിദഗ്ധനായിരുന്നു ഡച്ച്

കഴിഞ്ഞ ദിവസം ഡച്ചിന്റെ ശവശരീരം പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ച ചിത്രം പുറത്ത് വിട്ടാണ് ഈസ്ര്‌റേൺ കമാൻഡ് ആദരാഞ്ജലികൾ അർപ്പിച്ചത്. സൈനിക ക്യാമ്പിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു അവൻ. ഡോഗ് സ്‌ക്വാഡിലെ 19ാം യൂണിറ്റിലെ അംഗമായിരുന്നു ഡച്ച്. നായക്ക് അന്തിമോപചാരങ്ങൾ അർപ്പിക്കാൻ യൂണിറ്റിലെ എല്ലാ സൈനികരും എത്തിയിരുന്നു. അവന് അസുഖം ആയിരുന്നു കുറച്ച് ദിവസമായി. ഇപ്പോൾ അവന്റെ ഈ മരണ സമയത്ത് അവൻ രാജ്യത്തിന് വേണ്ടി നടത്തിയ എല്ലാ സേവനങ്ങളും നാം സ്മരണയോടെ ഓർക്കുന്നു. യൂണിറ്റ് ഹെഡ് പറഞ്ഞത് ഇങ്ങനെയായിരുന്നു. യൂണിറ്റ് കോംപൗണ്ടിൽ തന്നെയാണ് ഡച്ചിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നതും.

2010 ഏപ്രിലിലാണ് ഡച്ച് ജനിച്ചത്. സ്‌ഫോടക വസ്തുക്കൾ മണം പിടിച്ച് കണ്ടെത്തുന്നതിൽ പ്രത്യേക കഴിവ് തന്നെ അവന് ഉണ്ടായിരുന്നു. തന്റെ ഒൻപത് വർഷത്തെ സേവനകാലത്ത് നിരവധി മനുഷ്യരുടെ ജീവനാണ് ഡച്ച് രക്ഷിച്ചത്, ഇതിൽ പട്ടാളക്കാരുടെ ജീവനും ഉൾപ്പെടുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തി സന്ദർശിക്കുന്ന സമയത്ത് കമാക്യ എക്സ്‌പ്രസിൽ നിന്ന് 7 കിലോയോളം സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഒരു പബ്ലിക് ബസിൽ നിന്ന് 6 കിലോ സ്‌ഫോടക വസ്തുവും കണ്ടെത്തിയിരുന്നു.

മികച്ച സേവനത്തിന് 2015, 2016 വർഷങ്ങളിൽ സേനയിൽ നിന്ന് പ്രത്യേക മെഡലും ലഭിച്ചിട്ടുണ്ട് ഡച്ചിന്. സേനയിലെ നായകൾക്ക് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കേണ്ടതുണ്ട് എന്നാണ് ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഒരു പട്ടാളക്കാരനെ സംബന്ധിച്ച് പല നിർണായക ഘട്ടങ്ങളിലും അവന്റെ സുഹൃത്ത് നായകൾ തന്നെയാണ്. ഒരു പട്ടാളക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ദൗത്യങ്ങൾ പലതും ഏറ്റെടുക്കുമ്പോൾ വെല്ലുവിളി മണ്ണിനടിയിൽ ഒളിപ്പിച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ആണ്. അത്തരം സംഭവങ്ങളിൽ സ്‌നിഫർ ഡോഗുകൾ നൽകുന്ന സഹായം വളരെ വലുതണ് എന്നും ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP