Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളിച്ചം പോരെന്ന് തോന്നി മോഷണത്തിനെത്തിയ വീട്ടിൽ കള്ളൻ വാങ്ങിയിട്ടത് രണ്ട് പുതിയ ബൾബുകൾ; ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കി കഴിച്ചെങ്കിലും പാത്രം കഴുകി വെക്കാനും മെനക്കെട്ടില്ല; വിധവയായ ഷെഫാലിയുടെ വീട്ടിൽ നിന്നും കവർന്നത് 48,000 രൂപയും

വെളിച്ചം പോരെന്ന് തോന്നി മോഷണത്തിനെത്തിയ വീട്ടിൽ കള്ളൻ വാങ്ങിയിട്ടത് രണ്ട് പുതിയ ബൾബുകൾ; ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കി കഴിച്ചെങ്കിലും പാത്രം കഴുകി വെക്കാനും മെനക്കെട്ടില്ല; വിധവയായ ഷെഫാലിയുടെ വീട്ടിൽ നിന്നും കവർന്നത് 48,000 രൂപയും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ആരുമില്ലാത്ത നേരം നോക്കി വിധവയുടെ വീട്ടിൽ മോഷണത്തിനെത്തിയ കള്ളൻ ആവശ്യത്തിന് വെളിച്ചമില്ലെന്ന് കണ്ട് വാങ്ങിയിട്ടത് രണ്ട് ബൾബുകൾ. വെള്ളിയാഴ്‌ച്ചയാണ് കൊൽക്കത്തയിലെ നരേന്ദ്രപുരിൽ അസാധാരണ കള്ളൻ മോഷണത്തിനെത്തിയത്. വീട്ടമ്മയായ ഷെഫാലി സർദാറിന്റെ വീട്ടിലാണ് കള്ളൻ എത്തിയത്. ഇവരുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു. രണ്ടു മക്കളിൽ മൂത്ത മകൻ ബാംഗ്ലൂരിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗർഭിണിയായ മകളെ കാണാൻ ഷെഫാലി മകളുടെ വീട്ടിൽ പോയ സമയത്താണ് കള്ളൻ വീട്ടിലെത്തുന്നത്.

ഗർഭിണിയായ മകളുടെ വീട്ടിൽ സന്ദർശനത്തിന് പോയതായിരുന്നു ഷെഫാലി സർദാർ. തിരിച്ചെത്തിയപ്പോൾ വീട്ടിൽ കള്ളൻ കയറിയിരിക്കുന്നു. അടുക്കള തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അവർ പരിശോധിച്ചപ്പോൾ കള്ളൻ ചോറുണ്ടാക്കുകയും ഉരുളക്കിഴങ്ങ് പൊരിക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിച്ചതിന്റെ അടയാളം കണ്ടു. ഭക്ഷണം കഴിച്ച ശേഷം സിങ്കിൽ കഴുകാത്ത പാത്രം അലങ്കോലമായിട്ടിരിക്കുന്നു.

പിന്നീട് ബെഡ് റൂം തുറന്നതായി കണ്ട് നടത്തിയ പരിശോധനയിലാണ് കള്ളൻ തന്റെ വീട്ടിലെ വെളിച്ചം കുറഞ്ഞ ബൾബ് മാറ്റിയിട്ടത് വീട്ടമ്മയുടെ ശ്രദ്ധയിൽപെട്ടത്. ബെഡ്‌റൂമിലെയും മറ്റൊരു റൂമിലെയും തെളിച്ചം കുറഞ്ഞ ബൾബുകൾ മാറ്റി പുതിയത് സ്ഥാപിച്ചാണ് കള്ളൻ സ്ഥലം വിട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലെ 48,000 രൂപയും സ്വർണവും എടുത്താണ് കള്ളൻ പോയതെന്ന് മനസ്സിലാക്കുന്നത്.

മഴകാരണമാണ് ഷെഫാലി സർദാർ മകളുടെ വീട്ടിൽ തങ്ങിയത്. മകളുടെ ചികിത്സാവശ്യത്തിനായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് അവർ പൊലീസിനോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും വിചിത്ര സ്വഭാവക്കാരനായ കള്ളനെ കുറിച്ച് ഇതുവരെയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നെന്നും മോഷ്ടാവിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP