Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലാലക്ക് മറുപടിയുമായി ശോഭ കരന്ത്‌ലജെ; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും കുറച്ച് സമയം കണ്ടെത്തണം; കശ്മീരിൽ അടിച്ചമർത്തൽ ഇല്ലെന്നും വികസന പദ്ധതികൾ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി എംപി

മലാലക്ക് മറുപടിയുമായി ശോഭ കരന്ത്‌ലജെ; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും കുറച്ച് സമയം കണ്ടെത്തണം; കശ്മീരിൽ അടിച്ചമർത്തൽ ഇല്ലെന്നും വികസന പദ്ധതികൾ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി എംപി

മറുനാടൻ ഡെസ്‌ക്‌

മലാലക്ക് മറുപടിയുമായി ശോഭ കരന്ത്‌ലജെ. നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്‌സായി സ്വന്തം രാജ്യമായ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും കുറച്ച് സമയം കണ്ടെത്തണം എന്നായിരുന്നു ശോഭയുടെ ട്വീറ്റ്. കശ്മീരിലെ ജനങ്ങളുമായും അവിടെ ജോലിചെയ്യുന്നവരുമായും മാധ്യമപ്രവർത്തകരോടും താൻ സംസാരിച്ചു എന്ന ട്വീറ്റിനോട് പ്രതികരിക്കവെയാണ് ബിജെപി എംപി മലാലയെ ഉപദേശിച്ചത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംസാരിക്കൂവെന്നാണ് ശോഭ കരന്ത്‌ലജെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാകുകയാണ്. അവർക്കെതിരായ ഉപദ്രവം തുടരുകയാണെന്നും അതിനെതിരെ സംസാരിക്കണമെന്നും ശോഭ കരന്ത്‌ലജെ ആവശ്യപ്പെട്ടു. കുറച്ച് സമയം നിങ്ങൾ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് സംസാരിക്കണം. ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കെതിരെയുള്ള നിർബന്ധിത മതപരിവർത്തനത്തെയും അടിച്ചമർത്തലിനെതിരെയും നിങ്ങൾ സംസാരിക്കണം. വികസന പദ്ധതികൾ കശ്മീരിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. അടിച്ചമർത്തൽ ഒന്നും നടക്കുന്നില്ലെന്നായിരുന്നു ശോഭയുടെ ട്വീറ്റ്.

കശ്മീരിലെ സ്‌കൂൾ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായാണ് മലാല യൂസഫ് സായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ് മലാല സഹായാഭ്യർത്ഥന നടത്തിയിരിക്കുന്നത്. തടവിലാക്കപ്പെട്ട നാലായിരത്തോളം ആൾക്കാരെ കുറിച്ച തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വിറ്ററിൽ കുറിച്ചു. കശ്മീർ ജനത പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും വിദ്യാർത്ഥികളുമായും സംസാരിക്കുകയായിരുന്നുവെന്നും മലാല ട്വിറ്ററിൽ കുറിച്ചു. നാൽപ്പത് ദിവസമായി സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയ്കുന്ന പെൺകുട്ടികളെ കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു.

അതേസമയം, മലാലയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. കശ്മീരിലെ കുട്ടികളെ കുറിച്ച് ആകുലപ്പെടുന്ന മലാല എന്തുകൊണ്ട് ബലൂചിസ്ഥാനിലെ കുട്ടികളെ കുറിച്ച് പഠിക്കാൻ കുറച്ച് സമയം കണ്ടെത്തുന്നില്ലെന്നാണ് മലാലയ്‌ക്കെതിരെ ഉയരുന്ന ആരോപണം. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യവുമായി പ്രക്ഷോഭത്തിലാണ് ബലൂചിസ്ഥാൻ ജനത. പാക്കിസ്ഥാന്റെ ഭാഗമെങ്കിലും ജനസേവനത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ തീരെ പതിയാത്ത മേഖലയാണിത്. എന്നാൽ സൈനിക ശ്രദ്ധ ഇവിടെ ആവശ്യത്തിൽ അധികമുണ്ട്. പത്തൊമ്പതിനായിരത്തോളം ബലൂചിസ്ഥാൻകാരെയാണ് അവരുടെ തന്നെ രാജ്യത്തെ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുള്ളത്. അവർ ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.

ഇതിനിടെ, ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡർമാർക്ക് യുഎസ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചു. ലോകസമാധാനത്തിനും യുഎസിന്റെ ദേശീയസുരക്ഷയ്ക്കും ദോഷമായി ബാധിക്കുന്ന തർക്കം പരിഹരിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ അംബാസഡർ കെന്നത്ത് ജസ്റ്റർ, പാക്കിസ്ഥാനിലെ അംബാസഡർ പോൾ ഡബ്ല്യു. ജോൺസ് എന്നിവർക്കാണ് ഏഴ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP