Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്; വിവിധ ക്ഷേത്രങ്ങളും രേവാരി റെയിൽവെ സ്റ്റേഷനും ബോംബിട്ട് തകർക്കുമെന്ന കത്ത് വന്നത് കറാച്ചിയിൽ നിന്ന്

ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്; വിവിധ ക്ഷേത്രങ്ങളും രേവാരി റെയിൽവെ സ്റ്റേഷനും ബോംബിട്ട് തകർക്കുമെന്ന കത്ത് വന്നത് കറാച്ചിയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

രേവാരി: ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ജയ്‌ഷെ മുഹമ്മദിന്റെ ഭീഷണിക്കത്ത്. ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരർ ഭീഷണിപ്പെടുത്തിയതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബർ എട്ടിന് മുൻപായി വിവിധ ക്ഷേത്രങ്ങളും റെയിൽവെ സ്റ്റേഷനും ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.

കറാച്ചിയിൽ നിന്ന് മസൂദ് എന്ന വ്യക്തി പൊലീസിനയച്ച കത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വം പുറത്തുവിട്ടു. ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റേതാവാം കത്തെന്നാണ് അനുമാനം. ഭീഷണിക്ക് പിന്നാലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെ സുരക്ഷാ സന്നാഹം വർധിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP