Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈകിട്ട് നാല് മണിയോടെ കാണാതായ പെൺകുഞ്ഞിനെ കണ്ടെത്തിയത് പിതാവിന്റെ സഹപ്രവർത്തകന്റെ വീട്ടിലെ കട്ടിലിനടിയിൽ മാരകമായ മുറിവോടെ; ആറുവയസുകാരിയുടെ മരണത്തിന് പൊലീസും ഉത്തരവാദികളെന്നാരോപിച്ച് നാട്ടുകാർ; കുറ്റക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസും പ്രതിഷേധം അവസാനിപ്പിക്കാതെ നാട്ടുകാരും

വൈകിട്ട് നാല് മണിയോടെ കാണാതായ പെൺകുഞ്ഞിനെ കണ്ടെത്തിയത് പിതാവിന്റെ സഹപ്രവർത്തകന്റെ വീട്ടിലെ കട്ടിലിനടിയിൽ മാരകമായ മുറിവോടെ; ആറുവയസുകാരിയുടെ മരണത്തിന് പൊലീസും ഉത്തരവാദികളെന്നാരോപിച്ച് നാട്ടുകാർ; കുറ്റക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസും പ്രതിഷേധം അവസാനിപ്പിക്കാതെ നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: മാരകമായ മുറിവേറ്റ നിലയിൽ പിതാവിന്റെ സഹപ്രവർത്തകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പെൺകുഞ്ഞ് മരിച്ചു. ഇന്നലെ വൈകുന്നേരം കാണാതായ ആറുവയസുകാരിയെ കഴുത്തിൽ മാരകമായ മുറിവോടെ കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്യുന്ന ആളുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ സാദത്ത് ഗഞ്ചിലെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ കുട്ടിയെ കാണാതാകുന്നത്. നാല് മണിക്കൂറിന് ശേഷം, രണ്ട് കിലോമീറ്റർ അകലെയുള്ള താക്കൂർഗഞ്ചിലെ ഒരു വീട്ടിൽ നിന്നാണ് കുഞ്ഞിനെ മാരകമായ മുറിവോടെ കണ്ടെത്തിയത്.

പെൺകുട്ടി മരിച്ചതോടെ നാട്ടുകാർ പൊലീസിനെതിരെ രംഗത്തെത്തി. കുഞ്ഞിനെ കാണാതായതോടെ പരാതി നൽകിയെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ലാത്തിവീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടർമാരുടെ റിപ്പോർട്ടുകൾ ലഭിച്ച ശേഷം കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും ലക്‌നൗ സീനിയർ സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു. കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മുറിവേറ്റ നിലയിൽ കണ്ടെത്തിയതിനാൽ ഉടൻ ട്രോമ സെന്ററിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ കണ്ടെത്തിയ വീട്ടിലെ ആൾക്കെതിരെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസിനെതിരെ പെൺകുട്ടിയുടെ അച്ഛനും ആരോപണവുമായി രംഗത്തെത്തി. കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും അന്വേഷണം താമസിപ്പിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ള ആളുടെ വിവരവും പൊലീസിന് നൽകിയിരുന്നു. എന്നാൽ ഈ വീട്ടിൽ പരിശോധന നടത്താൻ പൊലീസ് കാലതാമസം വരുത്തി. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ കട്ടിലിന് അടിയിൽ നിന്നാണ് മാരകമായ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്.

എന്നാൽ, ഈ ആരോപണവും പൊലീസ് നിഷേധിക്കുകയാണ്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെന്നും കുറ്റക്കാരനായ ആളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കുട്ടി കൊലചെയ്യപ്പെടുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP