Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെൽക്കതിർ നഷ്ടമാകാതിരിക്കാൻ സിപിഐക്ക് കിട്ടുക ഒരവസരം കൂടി; ഝാർഖണ്ഡിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ പാർട്ടിക്ക് വിജയിക്കാനായാൽ പാരമ്പര്യം പറയുന്ന പാർട്ടി പദവി നിലനിർത്താനാകും; മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുന്നത് വരെ തീരുമാനം ഉണ്ടാകില്ലെന്ന സൂചന ഉണർവു നൽകുന്നത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ ഒറ്റ ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിക്ക്

നെൽക്കതിർ നഷ്ടമാകാതിരിക്കാൻ സിപിഐക്ക് കിട്ടുക ഒരവസരം കൂടി; ഝാർഖണ്ഡിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ പാർട്ടിക്ക് വിജയിക്കാനായാൽ പാരമ്പര്യം പറയുന്ന പാർട്ടി പദവി നിലനിർത്താനാകും; മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുന്നത് വരെ തീരുമാനം ഉണ്ടാകില്ലെന്ന സൂചന ഉണർവു നൽകുന്നത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ ഒറ്റ ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നെൽക്കതിർ നഷ്ടമാകാതിരിക്കാൻ സിപിഐക്ക് കുറച്ചുനാൾ കൂടി ലഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന്, ദേശീയ പാർട്ടി പദവിക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാൻ കഴിയാത്ത മൂന്ന് പാർട്ടികളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. സിപിഐ, ശരത് പവാർ നയിക്കുന്ന എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനം പരിഗണിച്ച് എടുക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

മൂന്ന് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പാർട്ടികൾക്കും ദേശീയ പാർട്ടി പദവി സംരക്ഷിക്കാൻ ഒരവസരം കൂടി ലഭിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മൂന്ന് പാർട്ടികളുടെയും പ്രതിനിധികൾക്ക് ഇക്കാര്യത്തിൽ നേരിട്ട് വിശദീകരണം നൽകാൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നു. ഇവരുടെ വാദം കമ്മിഷൻ കേട്ടതുമാണ്. എന്നാൽ കൂടുതൽ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് എടുത്തിരിക്കുന്നത്.

ദേശീയ പാർട്ടി പദവി നേടാൻ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി വേണമെന്ന നിബന്ധന കൂടിയുണ്ട്. എന്നാൽ സിപിഐക്ക് ഇപ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്. മഹാരാഷ്ട്രയിലും നാഗാലാന്റിലും സംസ്ഥാന പാർട്ടി പദവിയുള്ള എൻസിപിക്ക് മേഘാലയയിലും ഗോവയിലും ഈ പദവി നഷ്ടമായി. പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് ത്രിപുരയിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പല സംസ്ഥാനങ്ങളിലും മൂന്നു പാർട്ടികൾക്കും വലിയ സ്വാധീനമില്ല. മഹാരാഷ്ട്രയിൽ എൻസിപി വലിയ ശക്തിയാണ്. നിലവിൽ അവിടുത്തെ സംസ്ഥാന പാർട്ടി പദവി ഉള്ളതിനാൽ എൻസിപിയെ സംബന്ധിച്ച് പുതുതായി നേട്ടമില്ല.ഇവിടെ സിപിഐക്കും തൃണമൂലിനും നിലവിൽ ഒരു നിയമസഭാംഗം പോലുമില്ല. ഹരിയാനയിലാകട്ടെ, മൂന്നു പാർട്ടികൾക്കും നിലവിൽ ഒരു നിയമസഭാംഗം പോലും ഇല്ലാത്ത സാഹചര്യമാണ്.

ഝാർഖണ്ഡിൽ സിപിഐക്ക് ചെറിയ സ്വാധീനമുണ്ട്. ഇത് മുതലാക്കി ഇവിടെ സംസ്ഥാന പാർട്ടി പദവി ലഭിച്ചാൽ സിപിഐയുടെ ദേശീയ പാർട്ടി പദവി നിലനിർത്താനാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാനത്ത് കോൺഗ്രസിന് പിന്തുണ നൽകുകയായിരുന്നു. ലോക്‌സഭാ സീറ്റ് നൽകാനാകില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകാം എന്നുമായിരുന്നു കോൺഗ്രസിന്റെ കരാർ. ഇതനുസരിച്ച് ഇത്തവണ ഝാർഖണ്ഡിൽ നേട്ടമുണ്ടാക്കാനായാൽ പാർട്ടിക്ക് പദവി നിലനിർത്താനാകും.

സംസ്ഥാന പാർട്ടി പദവി ലഭിക്കുന്നതിന് നാല് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുള്ളത്. നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ). അല്ലെങ്കിൽ സംസ്ഥാനത്തെ ഓരോ 25 ലോക്‌സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്‌സഭാ സീറ്റുകൾ വിജയിച്ചിരിക്കണം. അതുമല്ലെങ്കിൽ, ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ എന്നിങ്ങനെ നേടണം. നാലാമതായി, ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ നേടിയാലും സംസ്ഥാന പാർട്ടി പദവി ലഭിക്കും.

ഝാർഖണ്ഡിൽ ആകെ 81 സീറ്റുകളാണ് ഉള്ളത്. ഇതിൽ മൂന്ന് സീറ്റുകൾ നേടുകയോ ആകെ പോൾ ചെയ്തതിന്റെ ആറ് ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയോ ചെയ്താൽ സിപിഐക്ക് സംസ്ഥാന പദവി ലഭിക്കും. ഇതിൽ മൂന്ന് സീറ്റുകളെങ്കിലും നേടുക എന്നതായിരിക്കും സിപിഐ ലക്ഷ്യം വെക്കുക. ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ ഓരേ ചിഹ്നത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഏക പാർട്ടിയാണ് സിപിഐ. ദേശീയ പാർട്ടി പദവി നഷ്ടമായാൽ സിപിഐയ്ക്ക തെരഞ്ഞെടുപ്പ് ചിഹ്നമായ ധാന്യക്കതിർ അരിവാൾ നഷ്ടമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP