Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയുടെ സഹായത്തോടെ 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് പാക്കിസ്ഥാൻ; 50 പേരടങ്ങുന്ന സംഘത്തിൽ നിന്ന് ദൗത്യത്തിനുള്ള യാത്രികനെ തെരഞ്ഞെടുക്കും; പാക്കിസ്ഥാന്റെ പരക്കം പാച്ചിൽ ഇന്ത്യയ്ക്ക് മുൻപ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ

ചൈനയുടെ സഹായത്തോടെ 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് പാക്കിസ്ഥാൻ; 50 പേരടങ്ങുന്ന സംഘത്തിൽ നിന്ന് ദൗത്യത്തിനുള്ള യാത്രികനെ തെരഞ്ഞെടുക്കും; പാക്കിസ്ഥാന്റെ പരക്കം പാച്ചിൽ ഇന്ത്യയ്ക്ക് മുൻപ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ചൈനയുടെ സഹായത്തോടെ 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് പാക്കിസ്ഥാൻ. അതിനുള്ള ശ്രമങ്ങൾ അടുത്ത വർഷം ആരംഭിക്കുമെന്ന് പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ആദ്യ ഘട്ടമെന്നോണം 50 പേരടങ്ങുന്ന ഒരു ചെറുസംഘത്തെയാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കുക. അത് 2022 ഓടെ 25 ആക്കി ചുരുക്കും. ഈ 25 പേരിൽ നിന്നാണ് 2022ൽ ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികനെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശ യാത്രികനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ പാക്കിസ്ഥാൻ എയർ ഫോഴ്‌സ് ആയിരിക്കും മുഖ്യപങ്ക് വഹിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാക്കിസ്ഥാന്റെ ദേശീയ ബഹിരാകാശ ഏജൻസി സൂപ്പർകോ 1961 ലാണ് സ്ഥാപിതമായത്. അതിന് ശേഷം ചൈന എയ്റോസ്പേസ് ആൻഡ് ടെക്നോളജി കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനത്തിന്റെ സഹായത്തോടെ 50 വർഷത്തിനുശേഷം മാത്രമാണ് ആദ്യത്തെ ആശയവിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. ഇതുവരെ ഒരു റോക്കറ്റ് പോലും സ്വന്തം നിലയിൽ വികസിപ്പിച്ച് വിക്ഷേപണം നടത്തിയിട്ടില്ലാത്ത പാക്കിസ്ഥാൻ 2022ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും എന്ന പ്രഖ്യാപനം നടത്തിയത് ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചതിന് പിന്നാലെയാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കാനാണ് പാക്കിസ്ഥാന്റെ പരക്കം പാച്ചിൽ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP