Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; കരാർ ലംഘനം നടത്തിയത് പൂഞ്ച് ജില്ലയിലെ മെന്ധർ സെക്റ്ററിൽ; തിരിച്ചടിച്ച് ഓടിച്ച് ഇന്ത്യൻ സേനയും

അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; കരാർ ലംഘനം നടത്തിയത് പൂഞ്ച് ജില്ലയിലെ മെന്ധർ സെക്റ്ററിൽ; തിരിച്ചടിച്ച് ഓടിച്ച് ഇന്ത്യൻ സേനയും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്‌പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കശ്മീര് വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് കഴിഞ്ഞ ദിവസമാണ് ഇന്ത്യ മറുപടി നൽകിയിരുന്നത്. ഒരു വർഷത്തിനിടയിൽ 2050ൽ അധികം തവണ പാക് സേന വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.ഇതേത്തുടർന്ന് 21പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.

അതിർത്തി കടന്നുള്ള തീവ്രവാദി നുഴഞ്ഞുകയറ്റത്തെ പാക് സൈന്യം പിന്തുണക്കുകയും ഇന്ത്യൻ പോസ്റ്റുകൾക്കെതിരെ വെടിവെപ്പും നടത്തുകയും ചെയ്യുന്നു. അതിർത്തിയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത് പാക് സൈന്യം അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിച്ചു കൊണ്ടാണ് വെടിനിർത്തൽ കരാർ ലംഘനങ്ങളോടും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോടും ഇന്ത്യൻ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP