Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി

ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ്  ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ സാക്ഷികളായ രണ്ട് കന്യാസ്ത്രീകൾ സിബിഐ കോടതിയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. കുറ്റപത്രത്തിലെ അമ്പത്തൊന്നാം സാക്ഷി കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ടിൽ ജനറലൈറ്റ് ഹൗസിലെ ട്രഷറർ സിസ്റ്റർ ആനി ജോൺ, നാൽപതാം സാക്ഷി ഹോസ്റ്റലിൽ അഭയയുടെ തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന സിസ്റ്റർ സുദീപ എന്നിവരാണ് സിബിഐക്ക് അന്വേഷണ ഘട്ടത്തിൽ നൽകിയ മൊഴി കോടതിയിൽ തിരുത്തി പ്രതിഭാഗം ചേർന്നത്.

പ്രോസിക്യൂഷന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ച ട്രഷററായ സിസ്റ്റർ ആനി ജോണിനെ സിബിഐ ജഡ്ജി സനിൽ കുമാർ രൂക്ഷമായി ശകാരിച്ചു. അഭയയുടെ മരണം സംബന്ധിച്ച് മദർ സുപ്പീരിയർ ലിസ്യു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ രണ്ടു പേജുള്ള വിശദമായ പരാതിയിലെ വിവരങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കാണ് ആനി ജോൺ' ഇതിന് ഞാൻ ഉത്തരം പറയില്ല' എന്ന് സാക്ഷിക്കൂട്ടിനുള്ളിൽ നിന്ന് പറഞ്ഞത്. ഇത് കോടതിയെ ചൊടിപ്പിക്കുകയും തുടർന്ന് ആനിയെ രൂക്ഷമായി ശകാരിക്കുകയുമായിരുന്നു. മറുപടി പറയില്ലെന്ന് വാശി പിടിച്ചാൽ തിര്യെ പോകാമെന്ന് കരുതണ്ട. കോടതിയിൽ വന്ന് ധാർഷ്ട്യം ആകാമോ? പ്രതിഭാഗം മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ നോക്കിയ കോടതി ഇത്രയും ധൈര്യം പകർന്നു നൽകിയതാരാണെന്ന് ആനിയോട് ചോദിച്ചു. ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? നിങ്ങൾ നിയമത്തിന് അതീതയാണോ? നിങ്ങളെ കണ്ടല്ലേ പുതു തലമുറ വളരേണ്ടത് എന്നും കോടതി ചോദിച്ചു. ഒടുവിൽ ആനി കോടതിയോട് മാപ്പിരന്നു. ലിസ്യുവിന്റെ പരാതിയിൽ പറയുന്ന വിവരങ്ങൾ സത്യമാകാമെന്നും ഒപ്പ് ലിസ്യുവിന്റെതാണെന്നും കോടതിയിൽ സമ്മതിച്ചു.

സിസ്റ്റർ അഭയയെ കാണുന്നില്ലെന്ന ടെലഫോൺ സന്ദേശം സംഭവ ദിവസം രാവിലെ 5.30നാണ് ജനറലൈറ്റിൽ ലഭിച്ചത്. ഉടൻ താനും സിസ്റ്റർമാരായ ഫെലിക്‌സ് , മീര , വിനീത എന്നിവർക്കൊപ്പം നാഗമ്പടത്ത് നിന്ന് ഓട്ടോറിക്ഷയിൽ പയസ് ടെൻത് കോൺവെന്റിൽ ചെന്നു. അഭയയെ കാണുന്നില്ലെന്നും എല്ലായിടത്തും അന്വേഷിച്ചതായും മദർ സുപ്പീരിയർ ലിസ്യു തന്നോട് പറഞ്ഞു. അടുക്കളക്ക് സമീപം വർക്ക് ഏരിയ വാതിൽ പുറത്ത് നിന്ന് സാക്ഷ കുറ്റിയിട്ട് ആരോ പൂട്ടിയിട്ടതിനാൽ തങ്ങൾ പുറത്ത് കൂടി ചെന്ന് നോക്കി. വർക്ക്ഏരിയ കതകിനടിയിൽ ശിരോവസ്ത്രം കണ്ടു. മറ്റൊന്നും കണ്ടില്ല. ഫ്രിഡ്ജ് പകുതി തുറന്ന നിലയിലോ ചെരുപ്പുകൾ കിടക്കുന്നതോ കോടാലി ' കിടക്കുന്നതോ അടുക്കള അലങ്കോലപ്പെട്ടുകിടക്കുന്നതോ കണ്ടില്ല.

കോൺവെന്റിൽ നിന്ന് ബിഷപ്പിനെ വിവരമറിയിക്കാൻ ചെന്നപ്പോൾ ബിഷപ്പ്ഹൗസിൽ നിന്നും ക്രൈംബ്രാഞ്ച് എസ്‌പി.കെ.റ്റി.മൈക്കിളിനെ വിളിച്ചതായും അദ്ദേഹം 10 മണിക്ക് മീത്തിൽ ചെല്ലുമെന്നും വെസ്റ്റ് പൊലീസ് പരേഡ് നടക്കുന്നതിനാൽ വൈകുമെന്ന് പറഞ്ഞതായും താൻ സിബിഐക്ക് മൊഴി കൊടുത്തിട്ടില്ല. സി ബി ഐ ക്ക് നൽകിയ മൊഴി പാടെ കോടതിയിൽ തിരുത്തിയാണ് ആനിമൊഴി നൽകിയത്.മൃതദേഹത്തിൽ അഭയയുടെ പിതാവ് തോമസ് അന്ത്യ ചുംബനം നൽകിയപ്പോൾ അഭയ ആത്മഹത്യ ചെയ്യില്ലെന്നും അഭയ കന്യകയാണെന്നും അവളെ ആരോ അപായപ്പെടുത്തിയതാകുമെന്നും താൻ പറഞ്ഞില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അഭയയുടെ വീട്ടിൽ കൊണ്ടുചെന്ന് കൊടുത്തപ്പോൾ അഭയ കന്യകയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി അഭയയുടെ മാതാവ് ലീലാമ്മയോട് താൻ പറഞ്ഞിട്ടില്ല.

ശിരോവസ്ത്രം കിടക്കുന്നത് കണ്ടപ്പോൾ എന്തു തോന്നിയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സഭയെ അവഹേളിക്കുന്ന രീതിയിലും കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലും മൊഴി കൊടുത്തതിനെ കോടതി വിമർശിച്ചു. താൻ സംഭവ ദിവസം രാവിലെ 4.15 മണിയോടെ ഭാരമുള്ള എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടില്ല എന്ന് പറഞ്ഞാണ് സുധീപ മൊഴി മാറ്റിയത്. രാത്രി 10.30 മണിക്ക് ഹോസ്റ്റലിൽ ലൈറ്റ് ഓഫ് ചെയ്യണമെന്നും രാവിലെ 5.30 മണിക്ക് ലൈറ്റ് ഓൺ ചെയ്യാവു ചെയ്യാവുയെന്ന മീത്തിലെ പ്രോസ്‌പെക്റ്റസിലെ വിവരങ്ങൾ തനിക്കറിയില്ല.കൂറുമാറുന്ന പ്രതീക്ഷയിൽ രണ്ടു സാക്ഷികളായ സിസ്റ്റർ നവീന , കൊച്ചു റാണി എന്നിവരെ പ്രോസിക്യൂഷൻ ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP