Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടപ്പന സ്വദേശിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ശ്രീറാം വെങ്കിട്ടരാമൻ എന്ന ആരോപണം ഉയർത്തി ബന്ധുക്കൾ രംഗത്ത്; ബന്ധുക്കൾ ഭൂമി തട്ടിയെടുത്ത കേസിൽ നൽകിയ പരാതി അവഗണിച്ചതിനെ തുടർന്നുണ്ടായ ആത്മഹത്യാ കുറ്റം മറയ്ക്കാൻ വ്യാജ നോട്ടീസ് ഉണ്ടാക്കിയെന്നും ആരോപണം; ബഷീർ വധക്കേസിൽ കുറക്കു വഴികളിലൂടെ രക്ഷപ്പെട്ട ഐഎഎസുകാരനെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി

കട്ടപ്പന സ്വദേശിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ശ്രീറാം വെങ്കിട്ടരാമൻ എന്ന ആരോപണം ഉയർത്തി ബന്ധുക്കൾ രംഗത്ത്; ബന്ധുക്കൾ ഭൂമി തട്ടിയെടുത്ത കേസിൽ നൽകിയ പരാതി അവഗണിച്ചതിനെ തുടർന്നുണ്ടായ ആത്മഹത്യാ കുറ്റം മറയ്ക്കാൻ വ്യാജ നോട്ടീസ് ഉണ്ടാക്കിയെന്നും ആരോപണം; ബഷീർ വധക്കേസിൽ കുറക്കു വഴികളിലൂടെ രക്ഷപ്പെട്ട ഐഎഎസുകാരനെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മധ്യപ്രവർത്തകൻ ബഷീറിന്റെ കൊലപാതകത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ബന്ധുക്കൾ. ബഷീറിന്റെ കൊലപാതകത്തിൽ പൊലീസുമായി ചേർന്ന നടത്തിയ കള്ളക്കളിയുടെ മറവിലായിരുന്നു മുൻ ദേവികുളം സബ്കളക്ടർ തടിയൂരിയത്.

2017 ഏപ്രിൽ ഏഴിന് കട്ടപ്പനയിലെ കർഷകൻ കെ എൻ ശിവൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ശിവന്റെ വീടും രണ്ടര ഏക്കറോളം സ്ഥലവും വ്യാജരേഖ ചമച്ച് അദ്ദേഹത്തിന്റെ സഹോദരിയും കുടുബവും തട്ടിയെടുത്തെന്ന് കാട്ടി ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് 2016 ഡിസംബർ 28 ന് ശിവൻ പരാതി നൽകിയിരുന്നു. തട്ടിപ്പ് സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ടും വന്നു. എന്നാൽ, പരാതിയിൽ ശ്രീറാം തുടർ നടപടി സ്വീകരിച്ചില്ലെന്നും ഇതിൽ മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുവിന്റെ ആക്ഷേപം. ശിവന്റെ മരണത്തിന് പിന്നാലെ തന്റെ വീഴ്ച മറച്ചുവയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ വ്യാജ ഡെസ്പാച്ച് രേഖ നിർമ്മിച്ചെന്നും ആക്ഷേപമുണ്ട്.

.വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവൻ പരാതി നൽകി. എന്നാൽ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രൻ കെ.ബി.പ്രദീപ് ആരോപിച്ചു. തുടർനടപടിക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസിൽ വിവരാവകാശം നൽകി. പരാതിക്കാരനോടു ഹാജരാകാൻ ആവശ്യപ്പെട്ടു 4 തവണ നോട്ടിസ് നൽകിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാൽ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.ശിവൻ പരാതി നൽകുന്നതിനു മുൻപുള്ള തീയതിയിൽ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയിൽ കാണുന്നത്. നടപടികൾ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാൽ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ശിവൻ പരാതി നൽകുന്നതിന് മുൻപുള്ള തീയതികളിൽ പോലും നോട്ടീസ്അയച്ചയതാണ് ശ്രീറാമിന്റെ മറുപടിയിൽ കാണുന്നതെന്നും നടപടികൾ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും പ്രദീപ് പറയുന്നു. ഇതിൽ മനം നൊന്താണ് ശിവന്റെ ആത്മഹത്യ എന്നാണ് പ്രദീപിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP