Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം ഇന്ന് മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തും; കുട്ടനാടും കടലാക്രമണം ഉണ്ടായ ഒറ്റമശേരി, കാട്ടൂർ മേഖലകളും സന്ദർശിക്കും; കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് സംഘത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി

പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം ഇന്ന് മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തും; കുട്ടനാടും കടലാക്രമണം ഉണ്ടായ ഒറ്റമശേരി, കാട്ടൂർ മേഖലകളും സന്ദർശിക്കും; കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് സംഘത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം ഇന്ന് മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മലപ്പുറത്ത് സന്ദർശനം നടത്തുന്നത്. രാവിലെ 10 ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം സംഘം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. കേന്ദ്ര സംഘത്തിലെ മറ്റുള്ളവർ ആലപ്പുഴയിൽ സന്ദർശനത്തിനായി പോകും.

മലപ്പുറത്തെ കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജ്, പാതാർ, കവളപ്പാറ, അമ്പുട്ടാൻപൊട്ടി, മുണ്ടേരി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് മുമ്പ് സന്ദർശനം നടത്തും. ഉച്ചയ്ക്ക് ശേഷം ഒടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലെത്തി സംഘം പ്രളയനഷ്ടം വിലയിരുത്തും. ആലപ്പുഴയിൽ എത്തുന്ന കേന്ദ്രസംഘം രാവിലെ 11-ന് ഗസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരന്റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 12 മണിയോടെ കുട്ടനാട്ടിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് കടലാക്രമണം ഉണ്ടായ ഒറ്റമശേരി, കാട്ടൂർ മേഖലകളിലും സംഘം സന്ദർശനം നടത്തും.

കേന്ദ്രസംഘത്തിന്റെ ആദ്യഘട്ട സന്ദർശനമാണിത്. ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സംഘംകൂടി കേരളത്തിലെത്തി പരിശോധന നടത്തും. അതിനുശേഷമേ കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. 2101.9 കോടിയുടെ സഹായമാണ് പ്രളയദുരിതാശ്വാസമായി സംസ്ഥാനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP