Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; തിരുവനന്തപുരത്തെ സർക്കാർ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിക്കും; കെജിഎംഒയുടെ പ്രതിഷേധം കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതിൽ  

സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; തിരുവനന്തപുരത്തെ സർക്കാർ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിക്കും; കെജിഎംഒയുടെ പ്രതിഷേധം കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതിൽ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പള്ളിക്കൽ സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിക്കാൻ കെജിഎംഒയുടെ ആഹ്വാനം. എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും. ശനിയാഴ്ചയാണ് പള്ളിക്കൽ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഒരു സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരണത്തിന് ഇറങ്ങുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്ക് മുന്നിൽ ഡോക്ടർമാർ പ്രതിഷേധ ധർണകളും സംഘടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP