Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്കും നിയമലംഘനങ്ങൾക്കും ഈ സർക്കാർ കൂട്ടുനിൽക്കരുത്; സർവകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുണം; വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് കുട പിടിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം; മരട് ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതിയെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ

അഴിമതിക്കും നിയമലംഘനങ്ങൾക്കും ഈ സർക്കാർ കൂട്ടുനിൽക്കരുത്; സർവകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുണം; വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് കുട പിടിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം; മരട് ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതിയെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സർവകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി എസ് അച്യുതാനന്ദൻ പറഞ്ഞു.

ഇപ്പോൾ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുകയും അവർക്കും, വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.സമൂഹത്തിലെ ചില വമ്പന്മാർക്ക് സൗജന്യമായി ഫ്‌ളാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ടെന്ന് വി എസ് പ്രസ്താവനയിൽ പറഞ്ഞു.

 പ്രസ്താവനയുടെ പൂർണ്ണരൂപം

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാൽ നിയമങ്ങൾ ലംഘിച്ച് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളിൽനിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബിൽഡർമാർ ചെയ്തുകൊണ്ടിരിക്കുന്നത്.

സമൂഹത്തിലെ ചില വമ്പന്മാർക്ക് സൗജന്യമായി ഫ്‌ളാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ട്. പാറ്റൂർ ഫ്‌ളാറ്റ് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തിൽ കേസ് നടത്തുന്നുണ്ട്. നിർമ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളിൽ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂർത്തിയാവുമ്പോൾ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നിൽക്കലാവും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടാനുള്ളത്. ഇപ്പോൾ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുകയും അവർക്കും, വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP