Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ 330 ഓളം വരുന്ന ചൈൽഡ് കെയർ സെന്ററുകളിൽ അടുത്തവർഷത്തോടെ ഫീസ് ഉയരും; ഫീസ് വർദ്ധനവ് ബാധകമാകുക ദിവസം മുഴുവൻ സംരക്ഷണം തേടുന്ന രക്ഷിതാക്കൾക്ക്

രാജ്യത്തെ 330 ഓളം വരുന്ന ചൈൽഡ് കെയർ സെന്ററുകളിൽ അടുത്തവർഷത്തോടെ ഫീസ് ഉയരും; ഫീസ് വർദ്ധനവ് ബാധകമാകുക ദിവസം മുഴുവൻ സംരക്ഷണം തേടുന്ന രക്ഷിതാക്കൾക്ക്

സ്വന്തം ലേഖകൻ

സിംഗപ്പൂരിലെ 330 ഓളം ശിശു സംരക്ഷണ കേന്ദ്രങ്ങൾ അടുത്തവർഷത്തോടെ ഫീസ് വർദ്ധനവ് നടപ്പാക്കും. ഏർലി ചൈൽഡ് ഹുഡ് ഡെവലപ്‌മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ ദിവസത്തെ സംരക്ഷണത്തിനുള്ള ഫീസ് ആണ് ഉയർത്തുക.

ശരാശരി ഫീസ് വർദ്ധനവ് ' അഞ്ച് ശതമാനത്തിനുള്ളിൽ ആണെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് ''താരതമ്യപ്പെടുത്താമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.എല്ലാ പ്രീ-സ്‌കൂളുകളും സെപ്റ്റംബർ 1 നകം ഫീസ് വർദ്ധനവ് മാതാപിതാക്കളെയും ഇസിഡിഎയും അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

പ്രഖ്യാപിച്ച പുതിയ സബ്‌സിഡികളുടെ അടിസ്ഥാനത്തിൽ പ്രീ-സ്‌ക്കൂൾ ഓപ്പറേറ്റർമാരിൽ നിന്ന് ഫീസ് വർദ്ധനവ് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മന്ത്രാലയം എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്ന് ഈ മാസം ആദ്യം പാർലമെന്റിൽ സാമൂഹിക, കുടുംബ വികസന മന്ത്രി ഡെസ്മണ്ട് ലീ ചോദ്യം ഉയർത്തിയിരുന്നു. ഇതനുസരിച്ച്ഓഗസ്റ്റ് 28 ന് പ്രഖ്യാപിച്ച സബ്‌സിഡികൾ എല്ലാ യോഗ്യതയുള്ള വരുമാന ശ്രേണിയിലുമുള്ള മാതാപിതാക്കൾക്ക് കൂടുതൽ പിന്തുണ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP