Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയിൽ ആയതോടെ പറഞ്ഞയച്ചു; ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു മുറിയും ശുചിമുറിയും മാത്രം; നിയമസഹായം ലഭ്യമാക്കാൻ എത്തുന്നവർക്കല്ലാതെ മറ്റാർക്കും കാണാൻ അനുമതിയില്ല; ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത് പ്രത്യക ഉത്തരവ് പ്രകാരം; ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതർ; തടവിൽ ഇട്ടിരിക്കുന്നത് പൊതുസുരക്ഷാ നിയമ പ്രകാരം

ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയിൽ ആയതോടെ പറഞ്ഞയച്ചു; ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു മുറിയും ശുചിമുറിയും മാത്രം; നിയമസഹായം ലഭ്യമാക്കാൻ എത്തുന്നവർക്കല്ലാതെ മറ്റാർക്കും കാണാൻ അനുമതിയില്ല; ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത് പ്രത്യക ഉത്തരവ് പ്രകാരം; ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതർ; തടവിൽ ഇട്ടിരിക്കുന്നത് പൊതുസുരക്ഷാ നിയമ പ്രകാരം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ; പൊതു സുരക്ഷാ നിയമപ്രകാരം തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോൾ ജയിലാണ്. ഒരു മുറിയും ശുചിമുറിയും മാത്രമാണ് ഫറൂഖ് അബ്ദുള്ളക്ക് ഇനി ഉപയോഗിക്കാൻ സാധിക്കുക. വീട്ടിലെ മറ്റ് മുറികൾ അടച്ചു.സംസ്ഥാനത്തിന്റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വർഷത്തോളം വിചാരണയില്ലാതെ തടവിൽ വയ്ക്കാൻ അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം. ക്രമസമാധാന നിലയക്ക് ഭംഗമാവുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം.

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതൽ വീട്ടുതടങ്കലിൽ ആയപ്പോൾ മുതൽ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയിൽ ആയതോടെ പറഞ്ഞയച്ചു.നിയമസഹായം ലഭ്യമാക്കാൻ എത്തുന്നവരെയല്ലാതെ മറ്റാരേയും കാണാൻ ഇനി ഫറൂഖ് അബ്ദുള്ളക്ക് അനുമതിയില്ല. ഓഗസ്റ്റ് 5 മുതൽ ശ്രീനഗറിലെ ഗുപ്കർ റോഡിലെ വസതിയിൽ വീട്ടുതടങ്കലിലായിരുന്നു ഫറൂഖ് അബ്ദുള്ള. പ്രത്യേക ഉത്തരവ് പ്രകാരമാണ് ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത്. ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും ഫറൂഖ് അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമമില്ലാത്ത നിയമം എന്ന പ്രത്യേക നിയമം കശ്മീരിൽ പ്രാവർത്തികമാക്കിയത് ഫറൂഖ് അബ്ദുള്ളയുടെ പിതാവായ ഷേയ്ക്ക് അബ്ദുള്ളയാണ്. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാൻ തീരുമാനമായതെന്നാണ് സൂചന. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂക്ക് അബ്ദുള്ളക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. എന്നാൽ ഇപ്പോൾ ഗൗരവമേറിയ പൊതു സുരക്ഷ നിയമം കൂടി ചുമത്തി ഫറൂഖ് അബ്ദുള്ളയെ ചുമത്തിയിരിക്കുകയാണ് പൊലീസ്. വൈക്കോയുടെ ഹേബിയസ് കോർപസ് ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ജമ്മു കാശ്മീർ പൊലീസ് തീരുമാനം കൈക്കൊണ്ടത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മലിക് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കാശ്മീരിലെ മണ്ഡലങ്ങളുടെ പുനർനിർണ്ണയം കഴിഞ്ഞശേഷമേ തെരഞ്ഞെടുപ്പ് നടത്തൂവെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP