Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച് കൊടുത്ത പണം ഭാര്യ നൽകിയത് ആൺസുഹൃത്തിന്; സ്വർണം ബാങ്കിൽ പണയം വെച്ച് പണം എടുത്തതും സ്വന്തം ആവശ്യത്തിന്; പൊലീസിൽ പരാതി നൽകിയപ്പോൾ ഭർത്താവ് തന്നെ പീഡിപ്പിക്കുകയും സ്വർണം മുക്കിയ ആളായും മാറി; ഏഴ് വർഷത്തിന് ശേഷം എല്ലാ പണിയും ഒപ്പിച്ചത് ഭാര്യയാണെന്ന് കണ്ടെത്തിയത് കോടതി; കോഴിക്കോട് സ്വദേശിക്ക് കേസ് കാരണം നഷ്ടമായത് ഗൾഫിലെ ജോലിയും ഏഴ് വർഷവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഭർത്താവിനെതിരെ ഭാര്യനൽകിയ സ്ത്രീ പീഡന കേസിൽ ഭർത്താവിന് അനുകൂലമായ വിധി പ്രഖ്യാപിച്ച് കോടതി. കേസിൽ വടകര ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സോമസുന്ദരനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ഭാര്യ നൽകിയ അപ്പീൽ ജില്ലാ കോടതി തള്ളി. ആറ്് വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ആഗസ്തിൽ സോമസുന്ദരന്റെ ഭാര്യ കല്യാണ സമയത്ത് നൽകിയ സ്വർണം ദുരുപയോഗം ചെയ്തെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

കേസ് അന്വേഷിച്ചതിനെ തുടർന്ന് സോമസുന്ദരൻ തെറ്റുകാരനല്ലെന്നും പീഡനം നടന്നിട്ടില്ലെന്നും സ്വർണം ഭാര്യ ബാങ്കിൽ പണയം വെച്ചതാണെന്നും കോടതി കണ്ടെത്തി. കൂടാതെ സോമസുന്ദരൻ ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച 20 ലക്ഷം രൂപ ഭാര്യ തന്റെ ആൺ സുഹൃത്തിന് കൈമാറിയതാണെന്നും കോടതി കണ്ടെത്തി. അറുപത് തവണയലധികം ഇവർ സ്വർണം പണയം വച്ചതിന്റെ രേഖകൾ പ്രതിഭാഗം ഹാജരാക്കി. അയച്ചു കൊടുത്ത പണമെല്ലാം പിൻവലിച്ചതായും തെളിഞ്ഞു. ഇത് കൂടാതെ വീട് ഒഴിയണമെന്ന് കാണിച്ച മകൻ നൽകിയ കേസിലും സോമസുന്ദരന് അനുകൂലമായാണ് വിധി. ഏഴുവർഷത്തിലധികമായി കേസുമായി ബന്ധപ്പെട്ട് നാട്ടിലായതോടെ സോമസുന്ദരന് ഗൾഫിലെ ജോലിയും നഷ്ടമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP