Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിയാദിലെ പ്രാദേശിക കൂട്ടായ്മ നന്മ സുഹൃദ് സംഗമവും ഓണാഘോഷവും നടത്തി

റിയാദിലെ പ്രാദേശിക കൂട്ടായ്മ നന്മ സുഹൃദ് സംഗമവും ഓണാഘോഷവും നടത്തി

സ്വന്തം ലേഖകൻ

റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ,ഓണാഘോഷത്തോടനുബന്ധിച്ച് സുഹൃദ് സംഗമംനടത്തി.2019സെപ്റ്റംബർ13വെള്ളിയാഴ്ച റിയാദ് സുലൈ എക്‌സിറ്റ്18ലെ കൽഅത്തൂർ സുൽത്താൻ ഇസ്ത്തിറാഹയിൽ വച്ചായിരുന്നു ആഘോഷങ്ങൾ.

കണ്ണ് കെട്ടി കുടമടി,സുന്ദരിക്ക് പൊട്ടുതൊടീൽ,ലെമൺ സ്പൂൺ റേസ്, ചാക്കിലോട്ടം,കസേരകളി,തുടങ്ങി നിരവധി നാടൻ കായിക മത്സരങ്ങളോടെആണ് ചടങ്ങുകൾ ആരഭിച്ചത്. പ്രവർത്തകരും കുടുംബങ്ങളും ചേർന്ന് ആലപിച്ചനാടൻ പാട്ടുകൾ,മാപ്പിള ഗാനങ്ങൾ,മിമിക്രി തുടങ്ങിയവ ഉൾപ്പെട്ടകലാസന്ധ്യ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവ് പകർന്നു.

ആഘോഷത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ) ഉത്ഘാടനം ചെയ്തു.നന്മപ്രസിഡന്റ് മൻസൂർ കല്ലൂർ അദ്ധ്യക്ഷനായിരുന്നു.അയൂബ് കരൂപ്പടന്ന(ചാരിറ്റി ഓഫ് പ്രവാസി മലയാളി),ഷിബു ഉസ്മാൻ (പ്രവാസി ജാലകം),ഷാജഹാൻചാവക്കാട് (പ്രവാസി മലയാളി ഫെഡറേഷൻ),അൻസാരി വടക്കുംതല(ചെയർമാൻ,ക്രസന്റ് ഇന്റർനാഷണൽ സ്‌കൂൾ),മുജീബ് ചങ്ങരംകുളം (24ന്യൂസ്),ഷാജി മടത്തിൽ,നൗഫൽ കോടിയിൽ,അഖിനാസ് എം. കരുനാഗപ്പള്ളി, സക്കീർഹുസൈൻ ഐ. കരുനാഗപ്പള്ളി,ഷെമീർ കാവിൽ,തുടങ്ങിയവർ ആശംസകൾഅർപ്പിച്ചു.

നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്മടങ്ങുന്ന യവനിക സാംസ്‌കാരിക സമിതി അദ്ധ്യക്ഷൻ യൂസുഫ്കായംകുളത്തിനെനന്മ രക്ഷാധികാരി സലീം ചേമത്തറ പൊന്നാട അണിയിച്ച്ആദരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ നന്മയുടെ
പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹ്യൂമാനിറ്റി കൺവീനർ ഷാജഹാന്മൈനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കൺവീനർസിനു അഹമ്മദ് നന്ദിയുംപറഞ്ഞു. മുനീർ മണപ്പള്ളി,ഷെഫീഖ് മുസ്ല്യാർ,സലീം കുനിയത്ത്,വഹാബ്വവ്വാക്കാവ്,നൗഫൽ നൂറുദ്ദീൻ,സത്താർ മുല്ലശ്ശേരി,റഫീഖ്എമറാൾഡ്,ഫഹദ്,ഷെമീർ അബ്ദുൽ റഷീദ്,ജാസ്സർ മങ്ങാടൻ,നവാസ്ഓച്ചിറ,മുഹമ്മദ് സുനീർ,നവാസ് ലത്തീഫ്,നിയാസ് തഴവ,റമീസ് മുഹമ്മദ്,അമീർഷാ,ഷെഫീഖ് കുറ്റിപ്പുറം,സഹീൽ,റിയാസ് വടക്കുംതല,നൗഫൽ കായിക്കരതുടങ്ങിയവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

അന്നേ ദിവസം (ചതയദിനത്തിൽ) ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിലുള്ളസബർമതി കെയർ ഹോമിലെ അന്തേവാസികൾക്ക്ഓണസദ്യയുൾപ്പെടെയുള്ള മുഴുവൻ ദിവസത്തെ ഭക്ഷണമൊരുക്കിയതും നന്മകൂട്ടായ്മയാണ്. നന്മയുടെ ഹ്യൂമാനിറ്റി ജോയിന്റ് കൺവീനർ റിയാസ് സുബൈറിന്റെനേതൃത്വത്തിൽ നാട്ടിലുള്ള നന്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളുംസബർമതിയിലെ ചതയദിനസദ്യയിൽ ഭാഗഭാക്കായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP