Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂക്ഷമാകുന്ന വിൽപ്പന മാന്ദ്യം ഹീറോമോട്ടോഴ്‌സിനെയും പിടിച്ചടക്കുന്നു; അശോക് ലെയ്ലാൻഡിന് പിന്നാലെ മാന്ദ്യത്തെ നേരിടാൻ സ്വയംവിരമിക്കൽ പദ്ധതിയുമായി വാഹനരംഗത്തെ അതികായർ; പദ്ധതി 40 വയസ്സ് തികഞ്ഞ, അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയവർക്കു വേണ്ടി; കെട്ടിക്കിടക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് പിരിഞ്ഞു പോകുന്നവർക്കു നൽകുമെന്നും വാഗ്ദനം; 2019ഓടെ കുത്തുപാളയെടുത്ത് വാഹന വിപണി; വരാനിരിക്കുന്നത് വൻ തകർച്ച

രൂക്ഷമാകുന്ന വിൽപ്പന മാന്ദ്യം ഹീറോമോട്ടോഴ്‌സിനെയും പിടിച്ചടക്കുന്നു; അശോക് ലെയ്ലാൻഡിന് പിന്നാലെ മാന്ദ്യത്തെ നേരിടാൻ സ്വയംവിരമിക്കൽ പദ്ധതിയുമായി വാഹനരംഗത്തെ അതികായർ; പദ്ധതി 40 വയസ്സ് തികഞ്ഞ, അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയവർക്കു വേണ്ടി; കെട്ടിക്കിടക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് പിരിഞ്ഞു പോകുന്നവർക്കു നൽകുമെന്നും വാഗ്ദനം; 2019ഓടെ കുത്തുപാളയെടുത്ത് വാഹന വിപണി; വരാനിരിക്കുന്നത് വൻ തകർച്ച

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഇരുചക്രവാഹനനിർമ്മാണ കമ്പനിയായ ഹീറോമോട്ടോ കോർപ് വിൽപ്പനമാന്ദ്യം നേരിടാൻ സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. 40 വയസ്സ് തികഞ്ഞ, അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്കുവേണ്ടിയാണ് പദ്ധതി. വാഹന നിർമ്മാണ കമ്പനിയായ അശോക് ലെയ്ലാൻഡ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനായി കഴിഞ്ഞമാസം വിആർഎസ് പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ ഹീറോയുടെ ഈ നടപടിയെ വാഹന ലോകം ആകാംക്ഷയോടെയും സംശയത്തോടെയുമാണ് ഉറ്റുനോക്കുന്നത്.

ഓട്ടോ മൊബൈൽ വ്യവസയം രാജ്യം കണ്ട ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങുന്നതായി സൂചനകൾ നൽകി ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് വാഹന വിൽപനയിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ പത്താം മാസവും വിൽപനയിൽ കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആഗസ്റ്റിൽ യാത്രാവാഹനങ്ങളുടെ വിൽപനയിൽ 31ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനിഫാക്ചേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.196,524വാഹനങ്ങൾ മാത്രമാണ് ആഗസ്റ്റിൽ വിറ്റഴിച്ചത്. കാർ വിൽപനയിൽ 41ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ട്രക്കിന്റെയും ബസിന്റെയും വിൽപനയിലും കനത്ത ഇടിവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 39ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുചക്ര വാഹനവിൽപനയിൽ 22 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി വിൽപനയിലെ ഇടിവിനെ തുടർന്ന് ഗുരുഗ്രാമിലെയും മനേസറിലെയും പ്ലാന്റുകളിലെയും ഉത്പാദനം രണ്ടുദിവസം നിർത്തിവച്ചിരുന്നു. വാഹനവിപണിയിലെ പ്രതിസന്ധി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. 350,000 തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്.

അതേസമയം ആവശ്യക്കാർ കുറഞ്ഞതോടെ അശോക് ലെയ്ലാൻഡിന്റെ ഉത്തരാഖണ്ഡ് പന്ത് നഗർ പ്ലാന്റ് ജൂലൈയിൽ ഒമ്പത് ദിവസം നേരത്തെ അടച്ചിട്ടിരുന്നു. വർഷം 1.5 ലക്ഷം വാഹനങ്ങൾ നിർമ്മിക്കുന്ന ഈ പ്ലാന്റ് ജൂണിലും ഒരാഴ്ച അടച്ചിട്ടിരുന്നു.ജൂലൈയിൽ ഇരുചക്ര വാഹന വിപണിയിൽ മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുൻ വർഷം ജൂലൈയിൽ 18,17,406 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഈ വർഷം അത് 15,11,692 മാത്രമായിരുന്നു.ആദ്യ പാദത്തിൽ നിലവിലുണ്ടായിരുന്ന മന്ദഗതിയിലുള്ള വിപണി അന്തരീക്ഷം രണ്ടാം പാദത്തിന്റെ തുടക്കത്തിലും തുടരുകയാണ്.

ഈ വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ഇരുചക്ര വാഹന വിപണിയിൽ 24,66,802 യൂണിറ്റാണ് ഉത്പാദനംനടന്നത്. കഴിഞ്ഞ വർഷം ഇത് 12.03 ശതമാനം കുറഞ്ഞു. ജൂലൈയിൽ മാത്രം ഹീറോയുടെ വിൽപ്പന 21.18 ശതമാനം ഇടിഞ്ഞ് 5,35,810 ലെത്തി. മുൻ വർഷം ഇത് 6,79,862 യൂണിറ്റായിരുന്നു.

അതേസമയം ഹീറോ 30 ലക്ഷം, 60 ലക്ഷം രൂപ എന്നീ പരിധികൾവച്ച് രണ്ട് നഷ്ടപരിഹാര പാക്കേജുകളുടെ അടിസ്ഥാനത്തിൽ വിആർഎസ് നടപ്പാക്കുമെന്ന് ജീവനക്കാരെ അറിയിച്ചത്. കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും ഉയർത്താൻ വേണ്ടിയാണ് വിആർഎസ് നടപ്പാക്കുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ജീവനക്കാരിൽ പലരും ഇതിനുള്ള സാധ്യത തേടിയിരുന്നു. അർഹമായ ആനുകൂല്യങ്ങളോടെ പിരിഞ്ഞുപോകാൻ അവർക്ക് അവസരം നൽകുന്നതിനാണ് വിആർഎസ് ആവിഷ്‌കരിച്ചതെന്നും വക്താവ് പറഞ്ഞു.

പിരിഞ്ഞുപോകാൻ തയ്യാറാകുന്നവർക്ക്, സർവീസ് കാലത്തിന്റെയും വിരമിക്കൽ പ്രായമാകാൻ ശേഷിക്കുന്ന വർഷങ്ങളുടെയും അടിസ്ഥാനത്തിൽ കമ്പനി നഷ്ടപരിഹാരം നൽകും. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവർ താരതമ്യേന ഉയർന്ന ശമ്പളം വാങ്ങുന്നവരായിരിക്കും. ഇവരെ ഒഴിവാക്കിയശേഷം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് നീക്കം. ഇതുവഴി കമ്പനിയുടെ പ്രവർത്തനചെലവ് കുറച്ച് പ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമം.

കമ്പനി ഉൽപ്പന്നങ്ങൾ പിരിഞ്ഞുപോകുന്നവർക്ക് കുറഞ്ഞ വിലയിൽ നൽകുമെന്നും വാഗ്ദാനമുണ്ട്. കെട്ടിക്കിടക്കുന്ന വാഹനങ്ങളിൽ ഒരുപങ്ക് ഇത്തരത്തിൽ വിറ്റഴിക്കാമെന്നും കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നു. 2019 തുടക്കംമുതൽ രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവാണ് അനുഭവപ്പെടുന്നത്.

ആഗസ്തിൽ ഹീറോ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 2018ലെ ഇതേമാസത്തെ അപേക്ഷിച്ച് 20.6 ശതമാനം ഇടിഞ്ഞു. ഹോണ്ട, ബജാജ്, ടിവി എസ്, റോയൽ എൻഫീൽഡ് എന്നീ കമ്പനികളുടെ വാഹനങ്ങളുടെ വിൽപ്പനയിലും 20 മുതൽ 30 ശതമാനംവരെ ഇടിവുണ്ടായി. വിൽപ്പനമാന്ദ്യം ബാധിച്ച മാരുതി സുസുകി താൽക്കാലികജീവനക്കാരെ ഒഴിവാക്കുകയാണ്. പ്ലാന്റുകൾ അടച്ചിട്ടും വിൽപ്പനമാന്ദ്യം മറികടക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP