Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടായിരം വർഷത്തോളം പഴക്കമുള്ള ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയത് ഐഫോണിന് സമാനമായ വസ്തു; അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് കാണാൻ സാധിച്ചത് സ്ത്രീയുടെ ശവകുടീരം; ചൈനീസ് നാണയം കൊണ്ട് അലങ്കരിച്ച ബെൽറ്റിനൊപ്പമുള്ള വസ്തു കണ്ട് ഞെട്ടിത്തരിച്ചത് ഗവേഷകർ

രണ്ടായിരം വർഷത്തോളം പഴക്കമുള്ള ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയത് ഐഫോണിന് സമാനമായ വസ്തു; അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് കാണാൻ സാധിച്ചത് സ്ത്രീയുടെ ശവകുടീരം; ചൈനീസ് നാണയം കൊണ്ട് അലങ്കരിച്ച ബെൽറ്റിനൊപ്പമുള്ള വസ്തു കണ്ട് ഞെട്ടിത്തരിച്ചത് ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

റഷ്യ: രണ്ടായിരം വർഷത്തോളം പഴക്കമുള്ള സ്ത്രീയുടെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയത് ഐഫോണിന് സമാനമായ വസ്തു. റഷ്യയിലെ സയാനോ ഷഷൻസ്‌കെയോ അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനെ തുടർന്നാണ് ശവകുടീരം കണ്ടെത്തിയത്. തുടർന്ന് ശവകുടീരം പരിശോധിക്കാനെത്തിയ പുരാവസ്തു ഗവേഷകർക്ക് സ്ത്രീയുടേതിന് സമാനമായ അസ്ഥികൂടമാണ് കണ്ടെത്താൻ സാധിച്ചത്. പക്ഷേ അസ്ഥികൂടത്തിനൊപ്പം ചില വസ്തുക്കളും ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചു. അതിൽ വിലയേറിയ കല്ലുകൾ പതിച്ച നിലയിൽ സ്മാർട്ട് ഫോണിനോട് സാദൃശ്യം തോന്നുന്ന വസ്തുവാണ് ഗവേഷകരെ ഞെട്ടിച്ചത്. വിലയേറിയ കല്ലുകൾ പതിച്ച നിലയിൽ സ്മാർട്ട് ഫോണിനോട് സാദൃശ്യം തോന്നുന്ന വസ്തുവാണ് ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.

ലിഗ്‌നൈറ്റ് കൊണ്ടുള്ള കവറിൽ വിലയേറിയ കല്ലുകളാണ് പതിച്ചിരിക്കുന്നത്. ഐ ഫോണിന് സമാനമായ രൂപമാണ് ഈ വസ്തുവിനെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലിഗ്‌നെറ്റ് കവറിലുള്ള ഏതാനും കല്ലുകൾ നഷ്ടമായ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് നാണയം കൊണ്ട് അലങ്കരിച്ച ബെൽറ്റിന് സമാനമായ അലങ്കാര വസ്തുവും ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന റഷ്യയിൽ ജീവിച്ചിരുന്ന ആഭരണത്തോട് താല്പര്യമുള്ള സ്ത്രീയുടെ ശവകുടീരമായിരിക്കാം കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പുരാവസ്തു ഗവേഷകരുള്ളത്. ചൈനീസ് നാണയങ്ങളുടെ പഴക്കം അനുസരിച്ചാണ് മൃതദേഹാവശിഷ്ടത്തിന് രണ്ടായിരം വർഷത്തോളം പഴക്കമുണ്ടെന്ന് പറയുന്നത്.

എന്തായാലും കണ്ടെത്തിയ അസ്ഥികൂടത്തിന് ഗവേഷകർ നടാഷ എന്നൊക്കെ പേര് നൽകിയിട്ടുണ്ട്. പുരാതന സിയോഗ്‌നു കാലഘട്ടത്തിലെ ഗോത്ര സമൂഹത്തിലെ അംഗമാണ് നടാഷയെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഡാമിന്റെ പരിസര പ്രദേശത്ത് മുങ്ങിപ്പോയ മറ്റ് ഗോത്ര സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾ കാണുമെന്നാണ് ഗവേഷകർ കരുതുന്നത്. സെന്റ് പീറ്റേഴ്‌സ്ബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീറിയർ ഹിസ്റ്ററി ആൻഡ് കൾച്ചറിലെ ഗവേഷകരാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ടുവാ എന്ന പേരിലാണ് ഈ ഗവേഷണം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP